കൊച്ചി കായലിൽ പുതിയ തോക്കു ചെമ്മീനെ കണ്ടെത്തി കുസാറ്റ് ഗവേഷകർ; 'ആൽഫിയസ് മധുസൂദനൈ'യെന്ന് പേരിട്ടു

Published : Feb 18, 2026, 12:47 PM IST
snapping shrimp

Synopsis

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകർ പുതിയ ഇനം ചെമ്മീൻ കണ്ടെത്തി. കേരള ഫിഷറീസ് സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ഡോ. മധുസൂദന കുറുപ്പിന്റെ ബഹുമാനാർത്ഥം ഇതിന് 'ആൽഫിയസ് മധുസൂദനൈ' എന്ന് പേരിട്ടു.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ പുതിയ ചെമ്മീൻ കണ്ടെത്തി. സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ ഗവേഷകർ ആൽഫിഡെ കുടുംബത്തിൽ പെടുന്ന പുതിയ തോക്കു ചെമ്മീൻ അഥവാ സ്നാപ്പിംഗ് ചെമ്മീൻ ഇനത്തെയാണ് കണ്ടെത്തിയത്. പുതിയ ചെമ്മീന് 'ആൽഫിയസ് മധുസൂദനൈ' എന്ന പേര് നൽകി. കേരള ഫിഷറീസ് സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറും മത്സ്യ ശാസ്ത്ര വിദഗ്ധനുമായ ഡോ. മധുസൂദന കുറുപ്പിന്റെ ബഹുമാനാർത്ഥമാണ് ഈ നാമകരണം നടത്തിയത്.

ഈ കണ്ടെത്തലിനെ സംബന്ധിച്ച ഗവേഷണ ലേഖനം ജേണൽ ഓഫ് മറൈൻ ബയോളജിക്കൽ അസോസിയേഷൻ യു.കെ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാഗത്തിലെ ഗവേഷക വിദ്യാർഥികളായ കെ പി വിഷ്ണു, യു അഭയ് കൃഷ്ണ, പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ ബി നിധിൻ, സീനിയർ പ്രഫസർ ഡോ എം ഹരികൃഷ്ണൻ എന്നിവരാണ് ഗവേഷണ സംഘത്തിലുള്ളത്. ഇത്തരം ചെമ്മീൻ ഇനങ്ങൾക്ക് പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രാധാന്യമുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

50 പവനും അരലക്ഷം രൂപയുമായി പോയ മോഹനൻ എവിടെ? ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച്, സ്കൂട്ടറിനായി മണ്ണ് നീക്കി പരിശോധന
'ഭക്തർക്ക് പോകാൻ റോഡുണ്ടാക്കിയത് ആരപ്പാ എന്ന് ചോദിച്ച് ആരെങ്കിലും പാട്ടുണ്ടാക്കിയിട്ടുണ്ടോ?'; കോൺഗ്രസിനെ പരിഹസിച്ച് എംഎ ബേബി