തെരഞ്ഞെടുപ്പ് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു

Published : May 04, 2025, 11:24 PM IST
തെരഞ്ഞെടുപ്പ് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു

Synopsis

തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടി പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ EClNET ഒരുക്കുന്നു.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് വോട്ടർമാർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വേണ്ടി  EClNET പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുന്നു. നിലവിലുള്ള 40 ലധികം മൊബൈൽ ആപ്പുകളും വെബ് ആപ്പുകളും സംയോജിപ്പിച്ചാണ് പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സജ്ജമാക്കിയിട്ടുള്ളത്. ഇതിലൂടെ വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് ഡാറ്റ കൈകാര്യം ചെയ്യാനും സൗകര്യമുണ്ട്. 

ദില്ലിയിൽ നടന്ന ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ സമ്മേളനത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണൻ ഗ്യാനേഷ് കുമാർ ആണ് ഈ ആശയം അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾക്കായി പലതരം ആപ്പുകൾ ഉപയോഗിക്കുന്നതിൽ നിന്നുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായണ് ഏക ഡിജി പ്ലാറ്റ്‌ഫോമിലൂടെ ECINET ലക്ഷ്യമിടുന്നത്. പ്രത്യേകമായി തയ്യാറാക്കുന്ന ഈ പ്ലാറ്റ്‌ഫോം ഏകദേശം 100 കോടി വോട്ടർമാർ, 10.5 ബൂത്ത് ലെവൽ ഓഫീസർമാർ ( BLO), 15 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ (BLA), 45 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ, 15, 597 അസിസ്റ്റന്റ് ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (AERO ), 4,123 ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ERO), 767 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ (DEO), എന്നിവർ അടങ്ങുന്ന വിശാലമായ തെരഞ്ഞെടുപ്പ് സംവിധാനത്തിന് പ്രയോജനം ചെയ്യും. 

അവസാനഘട്ട പരിശോധനകൾക്ക് ശേഷം ECINET ഉടൻ നിലവിൽ വരുമെന്ന് കമ്മീഷൻ അറിയിച്ചു.      വിവരശേഖരണത്തിനായി സുതാര്യവും കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്ന മികച്ച രീതിയിലാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകല്പന ചെയ്തിരിക്കുന്നത്. ECINET വഴി നൽകുന്ന എല്ലാ തരം ഡാറ്റയും 1950, 1951- ലെ ജനപ്രാതിനിധ്യ നിയമം, 1960 ലെ ഇലക്ട്രൽ രജിസ്‌ട്രേഷൻ നിയമങ്ങൾ, 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ നിയമങ്ങൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ കാലാകാലങ്ങളിൽ പുറത്തിറക്കുന്ന നിർദ്ദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. സമ്മേളനത്തിൽ കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധുവും, ഡോ. വിവേക് ജോഷിയും സന്നിഹിതരായിരുന്നു.
 

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി