വിളിച്ചിട്ട് ഫോണിൽ കിട്ടിയില്ല, തിരക്കിയെത്തിയ മകൻ കണ്ടത് സമീപത്തെ കൃഷിയിടത്തിൽ അമ്മയുടെ മൃതദേഹം

Published : May 04, 2025, 08:57 PM ISTUpdated : May 04, 2025, 08:58 PM IST
വിളിച്ചിട്ട് ഫോണിൽ കിട്ടിയില്ല, തിരക്കിയെത്തിയ മകൻ കണ്ടത് സമീപത്തെ കൃഷിയിടത്തിൽ അമ്മയുടെ മൃതദേഹം

Synopsis

കണ്ണൂർ ചെറുപുഴയിൽ മധ്യവയസ്കയെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പടത്തടത്തെ റോസ്‍ലിയുടെ മൃതദേഹമാണ് സമീപവാസിയുടെ കൃഷിയിടത്തിൽ കണ്ടെത്തിയത്.

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ മധ്യവയസ്കയെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പടത്തടത്തെ റോസ്‍ലിയുടെ മൃതദേഹമാണ് സമീപവാസിയുടെ കൃഷിയിടത്തിൽ കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച നിലയിലാണ്. ഹോം നഴ്സായി ജോലി ചെയ്യുന്ന റോസ്‍ലി വീട്ടിൽ തനിച്ചാണ് താമസം. ഫോണിൽ കിട്ടാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് സമീപത്തെ പറമ്പിൽ മൃതദേഹം കണ്ടത്. ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് നിഗമനം. ചെറുപുഴ പൊലീസ് അന്വേഷണം തുടങ്ങി.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്