പറന്നുയരാൻ കേരളത്തിന്‍റെ അടുത്ത സ്വപ്നം, അടുത്ത സീ പ്ലെയിനെ കുറിച്ച് മന്ത്രി, 'ആദ്യ പരിഗണന മലമ്പുഴയ്ക്ക്'

Published : Feb 17, 2025, 08:16 PM IST
പറന്നുയരാൻ കേരളത്തിന്‍റെ അടുത്ത സ്വപ്നം, അടുത്ത സീ പ്ലെയിനെ കുറിച്ച് മന്ത്രി, 'ആദ്യ പരിഗണന  മലമ്പുഴയ്ക്ക്'

Synopsis

ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ പദ്ധതിക്കായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്

പാലക്കാട്: ഡാമുകളിലൂടെയുള്ള സീ പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന നൽകുന്നത് മലമ്പുഴക്കെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഈ സാധ്യത ഫലപ്രദമായി നടത്താൻ സാധിച്ചാൽ പ്രദേശത്ത് വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഇന്‍റഗ്രേറ്റഡ് കാരവൻ പാർക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ പദ്ധതിക്കായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. മലമ്പുഴയിലേക്ക് സഞ്ചാരികൾക്ക് വേഗത്തിൽ എത്താൻ പുതിയ സാധ്യതകൾ എങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കുന്നുണ്ട്. മലമ്പുഴയുടെ ടൂറിസം വികസനത്തിന് സാധ്യമായതെല്ലാം ചെയ്യും. ഡെസ്റ്റിനേഷൻ വെഡിങ്ങിന്‍റെ കേന്ദ്രമായി മാറാനുള്ള സാധ്യതകളും മലമ്പുഴയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വിനോദസഞ്ചാരമേഖലയിൽ പരീക്ഷണങ്ങൾ അനിവാര്യമാണ്. അതിന്‍റെ ഭാഗമായാണ് കാരവൻ ടൂറിസം, ഹെലി ടൂറിസം, ക്രൂയിസ് ടൂറിസം, സിനിമ ടൂറിസം എന്നിവ കൊണ്ടുവരുന്നത്. കാരവൻ പാർക്കിനും കാരവൻ ടൂറിസത്തിനും സർക്കാർ സബ്സിഡി നൽകുന്നുണ്ട്. കെടിഡിസിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് രണ്ടിടത്ത് കാരവൻ പാർക്കിന്‍റെ നിർമാണം നടക്കുന്നുണ്ട്. 

സ്റ്റാർട്ട് അപ് സംവിധാനങ്ങളെ കൂടി ഇതിന്‍റെ ഭാഗമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ മാന്തുരുത്തിയിലുള്ള കവ എക്കോ ക്യാമ്പ് ആൻഡ് കാരവൻ പാർക്കിൽ നടന്ന പരിപാടിയിൽ എ പ്രഭാകരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാധിക മാധവൻ, കാരവൻ പാർക്ക് മാനേജിങ് ഡയറക്ടർ സജീവ് കുറുപ്പ് എന്നിവർ പങ്കെടുത്തു.

ആകർഷകമായ വാഗ്ദാനം നൽകി കബളിപ്പിച്ചത് എട്ടാം ക്ലാസുകാരനെ; ബൈജുസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം