നീരൊഴുക്ക് ശക്തം, നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി; ജാഗ്രതാ നിർദേശം

Published : Aug 01, 2026, 06:42 PM IST
Neyyar Dam Opened

Synopsis

നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി. പരമാവധി ജലനിരപ്പായ 84.750 മീറ്ററിൽ തന്നെ ജലനിരപ്പ് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത് മൂന്നാം തവണയാണ് ഷട്ടറുകൾ ഉയർത്തുന്നത്. നെയ്യാറിൻ്റെ കരകളിൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി.

തിരുവനന്തപുരം: നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ ഇന്ന് മൂന്നാമതും 20 സെൻ്റീമീറ്റർ വീതം ഉയർത്തി. അണക്കെട്ടിലെ പരമാവധി ജലനിരപ്പായ 84.750 മീറ്ററിൽ തന്നെ ജലനിരപ്പ് തുടരുന്നതിനാലാണ് വൈകുന്നേരത്തോടെ വീണ്ടും ഷട്ടറുകൾ ഉയർത്തിയത്. ഇന്ന് പുലർച്ചെ 20 സെൻറീമീറ്റർ വീതം നാല് ഷട്ടറുകളും ഉയർത്തിയിരുന്നു. ഇതിനുശേഷം രാവിലെ 11 മണിയോടെ നാല് ഷട്ടറുകളും 20 സെൻ്റീമീറ്റർ വീതം ഉയർത്തി 40 സെൻ്റീമീറ്റർ ആക്കിയിരുന്നു. നെയ്യാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തുള്ള നീരൊഴുക്ക് ശക്തമാണ്. നെയ്യാറിന്റെ കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം ഉണ്ടായി. കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല ബ്ലോക്കുകളിൽ വൈകിട്ട് നാലുമണി വരെയുള്ള കണക്കുകൾ പ്രകാരം 23.6 ഹെക്ടർ സ്ഥലത്ത് കൃഷിനാശം സംഭവിച്ചതായി പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ കൃഷിനാശം നെയ്യാറ്റിൻകര ബ്ലോക്കിലാണ്, 22.7 ഹെക്ടർ. പാറശാല 0.8 ഹെക്ടർ, കാട്ടാക്കട 0.1 ഹെക്ടർ എന്നിങ്ങനെയാണ് കണക്ക്. നിലവിൽ 141 കർഷകരാണ് മൂന്ന് ബ്ലോക്കുകളിലായി ബാധിക്കപ്പെട്ടത്. ആകെ 29.1 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്കുതല കൺട്രോൾ റൂമുകൾ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.

കൺട്രോൺ റൂം നമ്പറുകൾ

തിരുവനന്തപുരം - 9447700112

താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711282

നെയ്യാറ്റിൻകര - 9447700113

താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711283

നെടുമങ്ങാട് - 9447700114

താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711285

ചിറയിൻകീഴ് - 9447700115

താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711287

വർക്കല - 8547618415

താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711286

കാട്ടാക്കട - 8547618420

താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711284

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പമ്പയിൽ വെള്ളപ്പൊക്കം: ഓഗസ്റ്റ് 2, 3 തീയതികളിൽ ഭക്തർ ശബരിമല യാത്ര ഒഴിവാക്കണം, മുന്നറിയിപ്പുമായി അധികൃതർ
അതിതീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും, ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണം; അഭ്യർഥനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്