
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര പനച്ചമൂട്ടിൽ കാണാതായ 48കാരിയെ കൊലപ്പെടുത്തിയെന്ന് പൊലീസ്. പനച്ചമൂട് സ്വദേശി പ്രിയവദയെയാണ് കൊന്നശേഷം വീടിന് സമീപം കുഴിച്ചുമൂടിയത്. കസ്റ്റഡിയിലുള്ള അയൽവാസിയായ വിനോദ് കുറ്റം സമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. വിനോദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
വിനോദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുഴിച്ചിട്ടെന്ന് പറയപ്പെടുന്ന സ്ഥലം ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചേക്കും. രണ്ടു ദിവസം മുമ്പാണ് പ്രിയവദയെ കാണാതായത്. സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അയൽവാസിയായ വിനോദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിലാണ് പ്രിയവദയെ കൊന്നശേഷം വീടിന് സമീപം കുഴിച്ചുമൂടിയതായി വിനോദ് മൊഴി നൽകിയത്. നാട്ടുകാരാണണ് പ്രിയവദയെ കാണാതായത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.
കേസ് അന്വേഷണത്തിനിടെ കസ്റ്റഡിയിലുള്ള വിനോദിന്‍റെ മകളുടെ മൊഴിയാണ് നിര്‍ണായകമായത്. കട്ടിലിന് താഴെ ഒരു കൈകണ്ടുവെന്ന കുട്ടിയുടെ മൊഴിയാണ് വഴിത്തിരിവായത്. തുടര്‍ന്നാണ് വിനോദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതും കുറ്റസമ്മത മൊഴി നൽകുന്നതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam