തീവ്രവാദ കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ അഞ്ച് വീടുകളിൽ എൻ ഐ എ റെയ്‌ഡ്

By Web TeamFirst Published Dec 22, 2020, 8:46 AM IST
Highlights

ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്

തൃശ്ശൂർ: തൃശൂർ ജില്ലയിൽ അഞ്ചു വീടുകളിൽ എൻ ഐ എ സംഘം റെയ്ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്. പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. പ്രവാസികളുടെ വീടുകളിലാണ് റെയ്‌ഡ് നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് പരിശോധന.

click me!