കുറ്റകൃത്യം തടയാന്‍ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തുമെന്ന് ഡിജിപി

By Web TeamFirst Published Sep 21, 2021, 9:49 PM IST
Highlights

രാത്രി പത്തുമുതല്‍ രാവിലെ അഞ്ച് വരെ പ്രധാന ജങ്ഷനുകള്‍, ഇട റോഡുകള്‍, എടിഎം കൗണ്ടറുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പട്രോളിങ് കര്‍ശനമാക്കും.
 

തിരുവനന്തപുരം: ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമായി സംസ്ഥാനത്ത് രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. 
       
രാത്രി പത്തുമുതല്‍ രാവിലെ അഞ്ച് വരെ പ്രധാന ജങ്ഷനുകള്‍, ഇട റോഡുകള്‍, എടിഎം കൗണ്ടറുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പട്രോളിങ് കര്‍ശനമാക്കും. ഇതിനായി ബീറ്റ് പട്രോള്‍, നൈറ്റ് പട്രോള്‍, ബൈക്ക് പട്രോള്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഹൈവേ പട്രോള്‍ വാഹനങ്ങളും കണ്‍ട്രോള്‍ റൂം വാഹനങ്ങളും ഇതിനുവേണ്ടി ഉപയോഗപ്പെടുത്താനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. 

ഒന്നിടവിട്ട ദിവസങ്ങളില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരും രാത്രികാല പട്രോളിങ്ങിന് ഉണ്ടാകും. പട്രോളിങ് പരിശോധിക്കാന്‍ ഇന്‍സ്‌പെക്റ്റര്‍മാരെയും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!