കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം, അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടറുടെ നിർദേശം

Published : Sep 24, 2026, 06:48 PM IST
night travel

Synopsis

കോഴിക്കോട് ജില്ലയിൽ രാത്രിയാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി. മലയോര മേഖലകളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മരം വീഴൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കോഴിക്കോട്: കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ രാത്രിയാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി. മലയോര മേഖലകളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഇന്ന് വൈകീട്ട് മുതൽ നാളെ വരെ ജില്ലയിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലേയാര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മരം വീഴൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

അപകടസാധ്യത കണക്കിലെടുത്ത് ഇന്ന് രാത്രി 7 മണി മുതൽ നാളെ രാവിലെ 7 മണി വരെ പൂർണ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഉത്തരവിട്ടു. താമരശ്ശേരി, തിരുവമ്പാടി, കൂരാച്ചുണ്ട് തുടങ്ങിയ മലയോര മേഖലകളിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള റോഡുകളിൽ പൊലീസ് ഗതാഗതം പൂർണമായും നിയന്ത്രിക്കും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അടിയന്തര വാഹനങ്ങൾക്ക് നിയന്ത്രണത്തിൽ ഇളവുണ്ടാകും.

നദികൾ, ക്വാറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ വിനോദത്തിനും മീൻപിടിത്തത്തിനുമായി ഇറങ്ങുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ (TEOC) 24 മണിക്കൂറും പ്രവർത്തിക്കും. എല്ലാ വില്ലേജുകളിലും മഴയുടെ അളവും ജലനിരപ്പും ഓരോ മണിക്കൂർ ഇടവിട്ട് ശേഖരിച്ച് ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് (DEOC) കൈമാറും. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ആവശ്യമായ സാഹചര്യത്തിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ഇന്ന് തന്നെ മാറ്റിപ്പാർപ്പിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വില്ലേജ് ഓഫീസർമാരും നടപടി സ്വീകരിക്കും. ക്യാമ്പുകളുടെ വിവരങ്ങളും ഹെൽപ്‌ലൈൻ നമ്പറുകളും പ്രാദേശികമായി ജനങ്ങളെ അറിയിക്കും. ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ; മലയോര മേഖലകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
പാലത്തായി പീഡനം: പ്രതി പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ