
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോൽവിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഫേയ്സ്ബുക്ക് പേജിലൂടെയാണ് യുഡിഎഫിനെ വിമര്‍ശിച്ചുകൊണ്ട് കണക്കുകള്‍ നിരത്തികൊണ്ട് റിയായിന്‍റെ പ്രതികരണം.
ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും തീര്‍ച്ച എന്ന തലക്കെട്ടോടെ യുഡിഎഫിന്‍റെ വിജയം വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്ന സിപിഎം നേതാക്കളുടെ വിമര്‍ശനം ആവര്‍ത്തിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. ചൂടേറിയ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടന്നതെന്നും ജനവിധി പൂര്‍ണ മനസോടെ മാനിക്കുന്നുവെന്നും പോരായ്മ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ് ഫേയ്സ്ബുക്കിൽ കുറിച്ചു.
ഞങ്ങള്‍ ഉയര്‍ത്തിയ ശരിയുടെ രാഷ്ട്രീയവും എൽഡിഎഫ് സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തവും വികസനവും വോട്ടര്‍മാരിൽ എത്തിക്കാൻ എത്രത്തോളം സാധിച്ചുവെന്നതും പരിശോധിക്കുമെന്നും തിരുത്തേണ്ടവ തിരുത്തുമെന്നും മുഹമ്മദ് റിയാസ് കുറിച്ചു.
മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam