അതൃപ്തി പരസ്യമാക്കി തരൂർ, 'നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നത് ക്ഷണിക്കാത്തതിനാൽ'

Published : Jun 19, 2025, 01:29 PM IST
Shashi Tharoor

Synopsis

ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. 

തിരുവനന്തപുരം : കോൺഗ്രസ് നേതൃത്തിന്റെ നടപടികളിൽ അതൃപ്തി പരസ്യമാക്കി ശശി തരൂർ. നിലമ്പൂരിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അതു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നതെന്നും തരൂർ മാധ്യമങ്ങളോട് വിശദീകരിച്ചു. വയനാട്ടിൽ പ്രിയങ്കക്കായി പ്രചരണത്തിനു ലക്ഷണിച്ചിരുന്നു. ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് എന്നത് സത്യമാണ്. പക്ഷേ കൂടുതൽ പ്രതികരിച്ച് തെരഞ്ഞെടുപ്പ് ദിവസം പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല. വോട്ടെടുപ്പിന് ശേഷം വിശദമായി സംസാരിക്കാമെന്നും തരൂർ വ്യക്തമാക്കി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടികാഴ്ച പഹൽഗാൻ മിഷന്റെ ഭാഗമായി മാത്രമായിരുന്നു. രാജ്യ വിഷയങ്ങൾ വരുമ്പോൾ രാഷ്ട്രീയം നോക്കാറില്ല. രാജ്യത്തിന്റെ താൽപര്യങ്ങളാണ് നോക്കുക. ഭാരത പൗരൻ എന്ന നിലയിൽ അതെന്റെ കടമയാണെന്നും ശശി തരൂർ വ്യക്തമാക്കി. ഭാരതീയനെന്ന നിലയിലുള്ള എന്റെ സ്വന്തം അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും തരൂർ വ്യക്തമാക്കി. 

 

 

 

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ