
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഭൂരിപക്ഷ പ്രവചന മത്സരത്തിന് ആവേശകരമായ പ്രതികരണം. വോട്ടെണ്ണലിന്റെ ഓരോ ഇടവേളയിലും സ്ക്രീനിൽ തെളിഞ്ഞ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പതിനായിരക്കണക്കിന് പ്രേക്ഷകർ മത്സരത്തിൽ പങ്കുചേർന്നു. എന്നാൽ, യഥാർത്ഥ ഭൂരിപക്ഷമായ 11,077 വോട്ട് ആരും പ്രവചിച്ചില്ല. ഒരു വോട്ട് വ്യത്യാസത്തിൽ ഭൂരിപക്ഷം പ്രവചിച്ച വയനാട് അമ്പലവയൽ സ്വദേശി നിയാസ് ചുങ്കത്തറ, മലപ്പുറം പയ്യനാട് സ്വദേശി ഷാനിഫ് അഹമ്മദ്, സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പ്രവാസി വ്യവസായി ജാബിർ പല്ലിശേരി എന്നിവർക്കായി സമ്മാന തുകയായ ഒരു ലക്ഷം രൂപ വീതിച്ചു നൽകും.