ഗവർണർക്കെതിരെ പ്രതിഷേധ സാധ്യത; 4 ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി, ​ഗവർണറുടെ വാഹനത്തിനു മുന്നിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

Published : Jun 23, 2025, 05:52 PM IST
dyfi protest

Synopsis

അകാരണമായാണ് കരുതൽ തടങ്കലിലാക്കിയെന്ന് ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി ഷൈൻ ബാബു പ്രതികരിച്ചു. 

കൊല്ലം: കൊല്ലം അഞ്ചലിൽ 4 ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലീസ്. ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി ഷൈൻ ബാബു, ബുഹാരി, അക്ഷയ്, നെസ്ലിം എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. ഗവർണർക്കെതിരായ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. അകാരണമായാണ് കരുതൽ തടങ്കലിലാക്കിയെന്ന് ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി ഷൈൻ ബാബു പ്രതികരിച്ചു.

അതിനിടെ, ഗവർണർക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. അഞ്ചൽ വഴി ഗവർണറുടെ വാഹനവ്യൂഹം കടന്നു പോകുമ്പോഴായിരുന്നു പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം കണക്കിലെടുത്ത് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഗവർണറുടെ വാഹനവ്യൂഹം കടന്നു പോകുന്ന റോഡിൽ പ്രവർത്തകർ മുദ്രാവാക്യവുമായി നിലയുറപ്പിച്ചത്. ‌പൊലീസ് സ്റ്റേഷനിൽ പ്രവർത്തരും പൊലീസുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ, കരുതൽ തടങ്കലിലാക്കിയവരെ പൊലീസ് വിട്ടയച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; വലഞ്ഞ് യാത്രക്കാർ
പിഎം ശ്രീ: 'ഒളിച്ചുവെച്ച ഡീൽ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെസി വേണുഗോപാൽ; യുഡിഎഫ് എംപിമാർ പാർലമെൻ്റിൽ ഉന്നയിക്കാത്ത വിഷയമേതെന്ന് ചോദ്യം