മനംമാറി അൻവർ; മത്സരിക്കില്ലെന്ന മുൻ നിലപാടിൽ നിന്നും പിന്നോട്ട് പോയി, പണവുമായി ചിലർ എത്തുന്നുവെന്ന് പ്രതികരണം

Published : May 31, 2025, 03:56 PM ISTUpdated : May 31, 2025, 04:19 PM IST
മനംമാറി അൻവർ; മത്സരിക്കില്ലെന്ന മുൻ നിലപാടിൽ നിന്നും പിന്നോട്ട് പോയി, പണവുമായി ചിലർ എത്തുന്നുവെന്ന് പ്രതികരണം

Synopsis

മത്സരിക്കുന്ന കാര്യം രണ്ട് ദിവസത്തിന് അകം തീരുമാനമാകുമെന്ന് അൻവർ പറഞ്ഞു. മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദം ഉണ്ടെന്നും ഇത് പാർട്ടി ചർച്ച ചെയ്യുമെന്നും അൻവർ പറഞ്ഞു. 

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദമുണ്ടെന്ന് പിവി അൻവർ. പണവുമായി ചിലർ എത്തുന്നുണ്ട്. അവരുടെ നിർദേശം ചർച്ചചെയ്യുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെ മത്സരിക്കാൻ പണമില്ലെന്നും യുഡിഎഫിലേക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന നിലയിൽ അൻവറിൻ്റെ പ്രതികരണം. 

മത്സരിക്കുന്ന കാര്യം രണ്ട് ദിവസത്തിനകം തീരുമാനമാകുമെന്ന് അൻവർ പറഞ്ഞു. മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദം ഉണ്ടെന്നും ഇക്കാര്യം പാർട്ടി ചർച്ച ചെയ്യുമെന്നും അൻവർ പറഞ്ഞു. വിഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്ക് ഇല്ലെന്നാണ് അൻവർ രാവിലെ പറഞ്ഞത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല. താൻ സാമ്പത്തികമായി തകർന്നത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻ‌വർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ വിമർശിച്ച അൻവർ, പിണറായി സർക്കാരിൻ്റെ തെറ്റായ നയങ്ങളെ എതിർത്ത് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കുകയായിരുന്നു.

പ്രതിപക്ഷ നേതാവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും സതീശന് പിന്നിൽ ഒരു ലോബിയുണ്ടെന്നും അൻവർ ആവർത്തിച്ചു. സംസ്ഥാന സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ തുടർന്നും ശബ്ദമുയർത്തും, എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് പിണറായിയുടെ വക്താവ് എന്നും വിമർശിച്ചിരുന്നു. അസോസിയേറ്റഡ് ഘടകകക്ഷിയാക്കാം എന്ന യുഡിഎഫ് നിലപാടിൽ തിരക്കിട്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് അൻവർ നയം പ്രഖ്യാപിച്ചത്. എന്നാൽ വൈകുന്നേരത്തോടെ നിലപാട് മാറ്റുകയായിരുന്നു. 

മുഖ്യമന്ത്രിക്കെതിരായ വധഭീഷണി; ഭീഷണി സന്ദേശം ഗുരുതരം, പ്രതി പയ്യന്നൂർ സ്വദേശി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്, തിരുവനന്തപുരത്തം കൊച്ചിയിലും മേയറായില്ല