നിലമ്പൂ‍ർ പിടിക്കാനുള്ള നീക്കവുമായി സിപിഎം; മഹാകുടുംബയോഗം ഉദ്ഘാടനം ചെയ്യാൻ എംഎ ബേബിയെത്തും

Published : Jun 07, 2025, 07:48 PM ISTUpdated : Jun 07, 2025, 08:25 PM IST
MA Baby CPI M new Gen Secretary

Synopsis

സാധാരണ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിപിഎമ്മിന്‍റെ ദേശീയ നേതാക്കള്‍ പങ്കെടുക്കാറില്ല

മലപ്പുറം: ഉപതെര‍ഞ്ഞെടുപ്പിന്‍റെ പോരാട്ടച്ചൂടിലായ നിലമ്പൂരിലേക്ക് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും എത്തുന്നു. നിലമ്പൂര്‍ മണ്ഡലത്തിൽ എൽഡിഎഫ് സംഘടിപ്പിക്കുന്ന മഹാ കുടുംബ യോഗങ്ങള്‍ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഉദ്ഘാടനം ചെയ്യും.

ഉപതെരഞ്ഞെടുപ്പിൽ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അസാധാരണ നീക്കമാണ് സിപിഎമ്മിന്‍റേത്. സാധാരണ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിപിഎമ്മിന്‍റെ ദേശീയ നേതാക്കള്‍ പങ്കെടുക്കാറില്ല. ഈ മാസം പതിനാറിനാണ് നിലമ്പൂരിൽ എൽഡിഎഫിന്‍റെ മഹാകുടുംബ യോഗങ്ങള്‍.
 

അതേസമയം, പെരുന്നാൾ ആഘോഷങ്ങൾക്കിടയിലും പ്രചാരണത്തിരക്കിലാണ് നിലമ്പൂരിലെ സ്ഥാനാർത്ഥികൾ. ഇന്ന് മണ്ഡലത്തിലെ വിവിധ മുസ്ലിം പള്ളികളിലെ പെരുന്നാൾ നമസ്കാര ചടങ്ങുകളിൽ സ്ഥാനാർത്ഥികൾ പങ്കെടുത്തു. രാവിലെ എട്ടരയ്ക്ക് പെരുന്നാൾ നമസ്കാരത്തിന് ശേഷം യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പാട്ടക്കരിമ്പ് ഉന്നതിയിൽ പെരുന്നാൾ ആഘോഷിച്ചു. ആര്യാടൻ ഷൗക്കത്തിന് ഇന്ന് മറ്റ് പൊതുപര്യടന പരിപാടികളുണ്ടായിരുന്നില്ല. 

വിവിധ പള്ളികൾ സന്ദർശിച്ച എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്, വീടിന് പരിസരത്തുള്ള വീടുകളിലെ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കാളിയായി. ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് പോത്തുകല്ല് പഞ്ചായത്തിലാണ് ഇന്ന് പര്യടനം നടത്തിയത്. സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ എടക്കരയിൽ നടക്കുന്ന ഈദ് ഗാഹിൽ പങ്കെടുത്തു.

മുന്നണി സ്ഥാനാർത്ഥികൾക്കും അൻവറിനും പുറമെ മറ്റു ആറ് സ്ഥാനാർത്ഥികൾ കൂടി നിലമ്പൂരിൽ ജനവിധി തേടുന്നുണ്ട്. പല പ്രശ്നങ്ങൾ ഉയർത്തി വോട്ട് ചോദിക്കുന്ന ഇവരെല്ലാം പ്രചാരണത്തിലും സജീവമാണ്. 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ