പോരാട്ടം വ്യക്തികള്‍ക്കെതിരെയല്ല; എൽഡിഎഫ് സർക്കാരിന്‍റെ തുടർഭരണത്തിന് തുടക്കമിടുന്ന തെരഞ്ഞെടുപ്പാകും; സ്വരാജ്

Published : May 30, 2025, 12:56 PM ISTUpdated : May 30, 2025, 12:59 PM IST
പോരാട്ടം വ്യക്തികള്‍ക്കെതിരെയല്ല; എൽഡിഎഫ് സർക്കാരിന്‍റെ തുടർഭരണത്തിന് തുടക്കമിടുന്ന തെരഞ്ഞെടുപ്പാകും; സ്വരാജ്

Synopsis

എൽഡിഎഫ് മുന്നണിയുടെ പോരാട്ടം എല്ലാ ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ക്കുമെതിരെയാണെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും എം സ്വരാജ് പറഞ്ഞു.

തിരുവനന്തപുരം: കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വലിയ മമതയും പ്രതിബന്ധതയുമുണ്ടെന്നും ഇത് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. എൽഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറുമെന്നും എം സ്വരാജ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്കെതിരെ എൽഡിഎഫ് സ്വീകരിക്കുന്ന നിലപാട് മതനിരപേക്ഷ വാദികള്‍ക്ക് പ്രതീക്ഷ നൽകുന്നതാണ്.

ഇതെല്ലാം ഈ തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാകും. ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫും സിപിഎമ്മും മുന്നോട്ടുപോകുന്നത്. വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. എൽഡിഎഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണത്തിനുള്ള തുടക്കമിടുന്ന തെരഞ്ഞെടുപ്പായി നിലമ്പൂര്‍ മാറും. എൽഡിഎഫിന്‍റെ പോരാട്ടം വ്യക്തികള്‍ക്കെതിരല്ല. എൽഡിഎഫ് മുന്നണിയുടെ പോരാട്ടം എല്ലാ ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ക്കുമെതിരെയാണ്.  

വ്യക്തികളോട് വിരോധം കാണിക്കാൻ ഇത് ഗുസ്തി മത്സരമൊന്നുമല്ലലോ. അതിനാൽ തന്നെ വ്യക്തികളോട് വിരോധം കാണിക്കേണ്ട കാര്യമില്ല. നാളെ നിലമ്പൂരിലേക്ക് പോകുമെന്നും എം സ്വരാജ് പറഞ്ഞു. മികച്ച വിജയമാണ് ലക്ഷ്യമിടുന്നതെന്നും ഉറച്ച ആത്മവിശ്വാസമുണ്ടെന്നും നിലമ്പൂരിന്‍റെ ചരിത്രം ഇടതിന് അനുകൂലമാണെന്നും എം സ്വരാജ് പറഞ്ഞു. 

<

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം