
വയനാട്: നിലമ്പൂര്‍ രാധ വധക്കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് മാരായ എം. എം. സുന്ദരേഷ്, എസ്. വി. ഭട്ടി എന്നിവർ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കേസിലെ പ്രതികളായ ബിജു നായർ, ഷംസുദ്ദീൻ എന്നിവർക്കാണ് സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ച് നോട്ടീസ് അയച്ചത്. കേസിൽ സാഹചര്യത്തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയ വസ്തുക്കളും കൃത്യമായി വിലയിരുത്താതെയാണ് ഹൈക്കോടതി വിധി പുറപ്പടുവിച്ചത് എന്നാണ് കേരളത്തിന്റെ വാദം. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. 2014ലാണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസ് ജീവനക്കാരി രാധയാണ് കൊല്ലപ്പെട്ടത്.
അത്ര എളുപ്പത്തിൽ അടങ്ങുമോ നിലമ്പൂർ രാധ വധക്കേസിലെ വിവാദക്കൊടുങ്കാറ്റ്?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam