നിമിഷ പ്രിയയുടെ മോചനം: എല്ലാവരുടേയും ഇടപെടൽ സഹായിച്ചു, കാന്തപുരവും ​ഗവർണറും ഇടപെട്ടുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

Published : Jul 16, 2025, 08:39 AM IST
chandi oommen mla

Synopsis

പരിമിതികൾ എല്ലാവർക്കുമുണ്ട്. എന്നാൽ ആരും ഇടപെട്ടില്ലെന്ന് പറയാനാവില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിൻ്റെ നമസ്തെയിലാണ് ചാണ്ടി ഉമ്മൻ്റെ പ്രതികരണം. 

തിരുവനന്തപുരം: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു വ്യവസായിയിൽ നിന്നും വിവരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. മോചനവുമായി ബന്ധപ്പെട്ട് വലിയ പ്രതീക്ഷയുണ്ട്. കാന്തപുരത്തിൻ്റേയും ​ഗവർണറുടേതുമുൾപ്പെടെ എല്ലാവരുടേയും ഇടപെടൽ സഹായിച്ചുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പരിമിതികൾ എല്ലാവർക്കുമുണ്ട്. എന്നാൽ ആരും ഇടപെട്ടില്ലെന്ന് പറയാനാവില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിൻ്റെ നമസ്തെയിൽ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വെച്ച നടപടിയിൽ തലാലിൻ്റെ കുടുംബത്തിൻ്റെ മൗന സമ്മതമുണ്ടെന്നാണ് മനസ്സിലാവുന്നത്. ഇനി ദയാധനത്തിൻ്റെ കാര്യം കൂടെ മനസ്സിലാക്കണം. അത് ചർച്ച ചെയ്ത് മനസ്സിലാക്കി ഇസ്ലാമിക നിയമപ്രകാരമുള്ള കാര്യം ബോധ്യപ്പെടുത്തണം. ഓരോരുത്തരും അവരുടെ തലത്തിൽ നിന്നുകൊണ്ട് തന്നെ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന് ചെയ്യാനുള്ള പരിമിതികളുണ്ട്. വ്യക്തിപരമായിട്ടും സംഘടനാപരമായിട്ടും ഇടപെടലുകൾ ഉണ്ടാവുന്നുണ്ട്. ലോകത്ത് എല്ലായിടത്തും മലയാളികളുടെ സ്വാധീനമുണ്ട്. അവിടേയും സ്വാധീനം ചെലുത്താൻ കഴിയുന്ന മലയാളികൾ ഉണ്ട്. സൗദിയിലുൾപ്പെടെയുള്ള മലയാളികൾ സമ്മർദ്ദം ചെലുത്തുന്നുണ്ട്. നിമിഷ പ്രിയ രക്ഷപ്പെട്ടുവരണമെന്നതാണ് ലക്ഷ്യം. കഴിഞ്ഞ ഒന്നരവർ‌ഷമായി ഞാനിതിന് പിറകെയുണ്ട്. എന്ത് മാർ​ഗവും സ്വീകരിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ്. അതിനകത്ത് ഒരാളെ കുറ്റപ്പെടുത്താനോ താഴ്ത്തിക്കെട്ടാനോ സാധിക്കില്ല. കാന്തപുരത്തിൻ്റെ ഇടപെടൽ ഒഴിവാക്കാനാകില്ല. കൃത്യമായ ഓർഡർ തന്നെയാണ് അത്. എല്ലാവരും എഫേർട്ടെടുത്തിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി