നിതിൻ രാജിന്റെ ആത്മഹത്യ: ഒളിവിൽ കഴിയുന്ന ഡോ. എം കെ റാം ആന്ധ്രാ പ്രദേശിൽ തന്നെയെന്ന് നിഗമനം, കൂടുതൽ ഉദ്യോഗസ്ഥർ ഉടൻ തിരിക്കും

Published : Jul 14, 2026, 10:24 AM IST
എം കെ റാം

Synopsis

സുപ്രീം കോടതി മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയതോടെ റാം കീഴടങ്ങിയേക്കുമെന്ന് സൂചന.

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട ഡോക്ടർ എം കെ റാം ആന്ധ്രാ പ്രദേശിൽ തന്നെയാണ് ഒളിവിൽ തുടരുന്നതെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണ സംഘം. സുപ്രീം കോടതി മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയതോടെ റാം കീഴടങ്ങിയേക്കുമെന്ന് സൂചന. അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ ആന്ധ്രയിൽ തുടരുകയാണ്. ക്രൈംബ്രാഞ്ചിലെ കൂടുതൽ ഉദ്യോഗസ്ഥർ ഉടൻ ആന്ധ്രക്ക് തിരിക്കും.

കോളേജിലെ പാത്തോളജി വിഭാഗം മുൻ മേധാവിയും അധ്യാപകനുമായ ഡോ. എം.കെ. റാം അടക്കമുള്ളവർ നിതിനെ സഹപാഠികളുടെ മുന്നിൽ വച്ച് ജാതിപരമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ലോൺ ആപ്പിൽ നിന്ന് പണം കടമെടുത്തിരുന്നതായും, അതിനെ തുടർന്ന് ലോൺ ആപ്പ് ഏജന്റുമാർ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പ്രിൻസിപ്പലിന്റെ ഓഫീസിൽ വിളിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കം, കയ്യാങ്കളി; ഒരാൾ മരിച്ചു, വധശ്രമത്തിന് കേസെടുത്ത് പൊലീസ്
അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും; പ്രതിസന്ധി ഉണ്ടാകില്ലെന്ന് വി വി രാജേഷ്