
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ ആരോപണവുമായി കുടുംബം. ആരോപണ വിധേയനായ ഡോ. റാമിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് നിതിന്റെ സഹോദരീഭർത്താവ് അശോക്. തെളിവുകൾ നശിപ്പിക്കാനും നീക്കം നടക്കുന്നു. പ്രിൻസിപ്പാളിന്റെ മുറിയിലെ സിസിടിവി പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഡോ റാമിനെ പുറത്താക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്താണ് കുടുംബത്തിന്റെ പ്രതികരണം. ഡോ. റാം ശിക്ഷയ്ക്ക് അർഹനാണെന്നും ആനുകൂല്യങ്ങൾ നൽകരുതെന്നും കുടുംബം ആവശ്യപ്പെട്ടു.
ജോലി നേടി വീട് വയ്ക്കുക എന്നായിരുന്നു നിതിന്‍റെ സ്വപ്നം. മകനെ നഷ്ടപ്പെട്ട വേദനയിലും പ്രതിപക്ഷ നേതാവിന്റെ സഹായം ആശ്വാസമാകും. പ്രിൻസിപ്പാൾ പറയുന്ന കാര്യങ്ങളിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറയുന്ന കാര്യങ്ങളിൽ വിശ്വാസമില്ലെന്നും കുടുംബം പ്രതികരിച്ചു. അവിടെ ആരൊക്കെ ഉണ്ടായെന്ന് കൃത്യമായി പറയുന്നില്ല. ഡോ.റാമിനെ രക്ഷിക്കാൻ ശ്രമമുണ്ടെന്നും തെളിവുകൾ നശിപ്പിക്കാൻ നീക്കമുണ്ടെന്നും ആരോപിച്ച കുടുംബം പ്രിൻസിപ്പാളിന്റെ മുറിയിലെ സിസിടിവി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
അവിടെ ആരൊക്കെ ഉണ്ടായെന്ന് പരിശോധിക്കണം. റഫറൻസ് ആയി ഒരു പക്ഷേ ടീച്ചറുടെ നമ്പർ നൽകിയിട്ടിയുണ്ടാകാം. പക്ഷേ കുടുംബത്തെ വിളിച്ച് ഒന്നും പറഞ്ഞില്ലല്ലോ. നിതിനെ മാനസികമായി തളർത്തിയിട്ടുണ്ടെന്നും അതെന്താണ് എന്ന് അറിയണമെന്നും കുടുംബം പറഞ്ഞു. ഡോ.റാമിനെ പുറത്താക്കുന്നത് എല്ലാ കുട്ടികൾക്കും വേണ്ടി ചെയ്യുന്ന നല്ല കാര്യമാണ്. ഡോ.റാം ശിക്ഷയ്ക് അർഹനാണ്. ആനുകൂല്യങ്ങൾ നൽകരുത്. ഇനി ജോലി ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്. ലത നല്ല അധ്യാപികയെന്നാണ് നിതിൻ പറഞ്ഞിരുന്നത്. അവരെങ്കിലും ഞങ്ങളോട് പറയണ്ടേ എന്ന് നിതിന്‍റെ സഹോദരീഭര്‍ത്താവ് അശോക് ചോദിച്ചു.
അധ്യാപിക ലതയുടെ മൊഴി വേണം. കേസ് വഴി തിരിക്കുന്നു എന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഒരു ലക്ഷം രൂപയുടെ ലോൺ ആണെങ്കിലും കുടുംബം അടയ്ക്കുമെന്ന് നിതിന് അറിയാം. അതിന്റെ പേരിൽ അവൻ ആത്മഹത്യ ചെയ്യില്ലെന്നും അശോക് ആവര്‍ത്തിച്ച് വ്യക്തമാക്കി. അധ്യാപിക ലതയും കുറ്റക്കാരിയെന്ന് ഇപ്പോൾ തോന്നുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam