നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് ഭീഷണി മൂലമെന്ന് അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് മാനേജ്മെൻ്റ്

Published : Apr 19, 2026, 09:12 AM IST
nithin raj

Synopsis

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് കാരണം ലോൺ ആപ്പ് ഭീഷണിയാണെന്ന് മാനേജ്മെന്റ്. സഹോദരീ ഭർത്താവിന് വേണ്ടി ലോൺ എടുത്ത നിതിൻ, അധ്യാപികയുടെ നമ്പർ റഫറൻസായി നൽകിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ജാതി വിവേചന ആരോപണം തെറ്റാണെന്നും കോളേജ് അധികൃതർ വിശദീകരിക്കുന്നു.

കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചത് ലോൺ ആപ്പ് ഭീഷണിയെന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാനേജ്മെന്റ്. ജാതി വിവേചന ആരോപണം തെറ്റെന്നും മാനേജ്മെന്റ് എംഡി അദിനാൻ പറയുന്നു. നിതിൻ ലോൺ എടുത്തത് സഹോദരീ ഭർത്താവിന് വേണ്ടിയാണെന്നും അധ്യാപികയുടെ നമ്പർ റഫറൻസ് നമ്പറിൽ നിന്ന് മാറ്റാൻ നിതിനോട് ആവശ്യപ്പെട്ടു. അധ്യാപികയുടെ നമ്പർ നൽകിയിട്ടില്ലെന്ന് നിതിൻ രാജ് ആവർത്തിച്ചു. ഇതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നും അദിനാൻ പറഞ്ഞു.

കോളേജിന് പുറത്ത് നിതിൻ രാജ് ഉൾപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്തെല്ലാം കോളേജിൻ്റെ ഭാഗത്ത് നിന്ന് പരമാവധി സഹായിച്ചതാണ്. കൗൺസിലിംഗ് നൽകുമെന്ന് ഉറപ്പ് നൽകി രക്ഷിതാക്കൾ നിതിനെ കൂട്ടിക്കൊണ്ടുപോയി. ഇക്കാര്യം കോളേജിലും പോലീസ് സ്റ്റേഷനിലും എഴുതി നൽകിയിരുന്നു . അധ്യാപികമാർ നിരന്തരം ആവശ്യപ്പെട്ടാണ് നിതിൻ തിരികെ കോളേജിൽ എത്തിയത്. കോളേജിലെ അധ്യാപകരും ജീവനക്കാരും അടക്കം ഒരാൾക്കെതിരെയും നിതിൻരാജ് പരാതി നൽകിയിട്ടില്ല.

പ്രിൻസിപ്പൽ ചേംബറിൽ വച്ച് നിതിനുമായി അധ്യാപകരും പ്രിൻസിപ്പാളും സംസാരിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നു. അതേസമയം, കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ പിടിയിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഇതിനിടെ നിതിൻ രാജിന്റെ മരണത്തിൽ ഡെന്റൽ കോളേജ് മാനേജ്മെന്റിന്റെ വിശദീകരണം ഇന്നുണ്ടാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കരിപ്പൂർ വിമാനത്താവളത്തിൽ ഡി ആർ ഐ ചോദ്യം ചെയ്ത സംഭവം: പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്
മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു, മൃതദേഹം പുലി ഭക്ഷിച്ച നിലയിൽ