മുഖ്യമന്ത്രി- ഗഡ്കരി കൂടിക്കാഴ്ച; പാരിപ്പള്ളി-വിഴിഞ്ഞം റോഡിന് തത്വത്തില്‍ അംഗീകാരം

By Web TeamFirst Published Jul 14, 2021, 5:13 PM IST
Highlights

കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള മൈസൂ‍ർ റോഡ് കേരളത്തിലെ സ്ട്രെച്ച് ദേശീയ പാതയായി ഉയര്‍ത്താനും തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ്  കേന്ദ്ര ഉപരിതല, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയത്. 

ദില്ലി: പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെയുള്ള 80 കിലോമീറ്റര്‍ റിംഗ് റോഡ് നിര്‍മ്മിക്കുന്നതിന് തത്വത്തില്‍ അംഗീകാരമായി. പദ്ധതി സംബന്ധിച്ച തുടർ ചര്‍ച്ചകള്‍ ഉദ്യോസ്ഥ തലത്തില്‍ നടക്കും. 

കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള മൈസൂ‍ർ റോഡ് കേരളത്തിലെ സ്ട്രെച്ച് ദേശീയ പാതയായി ഉയര്‍ത്താനും തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ്  കേന്ദ്ര ഉപരിതല, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയത്. കേരളത്തിലൂടെയുള്ള 11 റോഡുകള്‍ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമെടുത്തിട്ടുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!