മന്ത്രി കെ രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച് ഭീഷണി; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

Published : Jul 14, 2021, 04:44 PM ISTUpdated : Jul 14, 2021, 05:17 PM IST
മന്ത്രി  കെ രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച് ഭീഷണി; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

Synopsis

പട്ടികജാതി വികസന ഫണ്ടിലെ ക്രമക്കേട് തടയാൻ ശ്രമിച്ച തനിക്ക് നേരെ ഭീഷണിയുണ്ടെന്ന് ഇന്നലെയാണ് മന്ത്രി കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത്.  

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കാച്ചാണി സ്വദേശി അജിത്ത് ആണ് അറസ്റ്റിലായത്. പട്ടികജാതി വികസന ഫണ്ടിലെ ക്രമക്കേട് തടയാൻ ശ്രമിച്ച തനിക്ക് നേരെ ഭീഷണിയുണ്ടെന്ന് ഇന്നലെയാണ് മന്ത്രി കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത്.  

പട്ടികജാതി ഫണ്ട് തട്ടിപ്പില്‍ സിപിഎം നേതാക്കൾക്കും പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ആക്ഷേപത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഓഫീസിലെ ലാന്‍റ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു മന്ത്രിയുടെ ഓഫീസിന്‍റെ വിശദീകരണം. പാർട്ടി അംഗമായ എസ് സി പ്രമോട്ടർ പ്രതിയായ കേസിലാണ് ഭീഷണി. 

അതേസമയം കേസിലെ മുഖ്യപ്രതി രാഹുലിനെ ദില്ലിയിലെത്തിച്ച തെളിവെടുക്കും. ലാപ് ടോപും ഐഫോണും ദില്ലിയിൽ വിറ്റുവെന്ന രാഹുൽ മൊഴി നൽകിയിരുന്നു. ഈ ലാപ്ടോപ്പിൽ നിന്ന് പണമിടപാടിന്റെ വിവരങ്ങൾ കിട്ടുമെന്നാണ് പൊലീസ് കരുതുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റത്തിന്റെ തിരയടിച്ച് റെന ഫാത്തിമയും 'നീന്തി വാ മക്കളെ'യും, മൂന്നാം വയസ്സിൽ മാറ്റത്തിന്റെ ബ്രാൻഡ് അംബാസഡർ, 'പുഴകളെ പേടിക്കാതെ മക്കൾ വളരട്ടെ'
കെകെ ശൈലജയെ മാറ്റിനിർത്തില്ല, പേരാവൂർ തിരിച്ചുപിടിക്കാൻ സണ്ണി ജോസഫിനെതിരെ കളത്തിലിറക്കാൻ സാധ്യത; തലശ്ശേരിയിൽ ഷംസീറിന് പകരം കാരായി രാജൻ?