വിഎസിനും വിജയൻപിള്ളക്കും അവധി അനുവദിച്ച് നിയമസഭ

Web Desk   | Asianet News
Published : Mar 05, 2020, 01:41 PM ISTUpdated : Mar 06, 2020, 10:27 AM IST
വിഎസിനും വിജയൻപിള്ളക്കും അവധി അനുവദിച്ച് നിയമസഭ

Synopsis

അനാരോഗ്യം കാരണം നിയമസഭയിൽ എത്താൻ ഇരുവര്‍ക്കും കഴിയാത്ത സാഹചര്യത്തിലാണ് അവധി അനുവദിച്ചത് 

തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദനും എംഎൽഎ വിജയൻ പിള്ളക്കും അവധി അനുവദിച്ച് നിയമസഭ. ആരോഗ്യപരമായ കാരണങ്ങളാൽ നിയമസഭയിൽ ഹാജരാകാൻ ഇരുവര്‍ക്കും കഴിയാത്ത സാഹചര്യത്തിലാണ് അവധി അനുവദിച്ചത്. സഭാ നടപടികളിൽ നിന്നും പൊതു പരിപാടികളിൽ നിന്നും ഇരുവരും വിട്ടുനിൽക്കുകയാണ്. 

തുടര്‍ന്ന് വായിക്കാം: വിഎസിനെ കാണാൻ പിണറായി എത്തി, കവടിയാറിലെ വീട്ടിലേക്ക്...
 

ആരോഗ്യപരമായ കാരണങ്ങളാൽ തിരുവനന്തപുരത്തെ കവടിയാറുള്ള വീട്ടിൽ വിശ്രമത്തിലാണ് വിഎസ് അച്യുതാനന്ദൻ.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിജയൻ പിള്ളയുടെ രോഗവിവരങ്ങൾ ആരാഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. വിജയൻ പിള്ളയോടും കുടുംബാംഗങ്ങളോടും ചികിത്സിക്കുന്ന ഡോക്ടര്‍മാരോടും ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. 

 

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ