K Rail : കോടിയേരിയുടെ പ്രസ്താവന മോദി സർക്കാരിന്റേതിന് സമാനം, വിമർശനവുമായി പ്രേമചന്ദ്രൻ

Published : Mar 23, 2022, 11:30 AM ISTUpdated : Mar 25, 2022, 04:36 PM IST
K Rail : കോടിയേരിയുടെ പ്രസ്താവന മോദി സർക്കാരിന്റേതിന് സമാനം, വിമർശനവുമായി പ്രേമചന്ദ്രൻ

Synopsis

സമരത്തിന് പിന്നിൽ ഭീകരവാദികളാണെന്ന പ്രസ്താവന മോദി സർക്കാർ കർഷകർക്കെതിരെ ഉന്നയിച്ചതിലുമപ്പുറമാണെന്നും പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. 

ദില്ലി : സിൽവർ ലൈൽ പദ്ധതിക്കുള്ള (Silver Line) കല്ലിടലിനെതിരെ സംസ്ഥാനത്ത് കെ റെയിൽ (K Rail) വിരുദ്ധ സമരസമിതിക്ക് ഒപ്പം പ്രതിപക്ഷപാർട്ടികളും പ്രതിഷേധം കനപ്പിക്കുകയാണ്. പദ്ധതിക്ക് സുതാര്യതയില്ലെന്നും നടപ്പിലാക്കാൻ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ. പ്രതിഷേധങ്ങളെ പരിഹസിക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള സിപിഎം നേതാക്കളുടെ പ്രതികരണങ്ങൾക്കെതിരെയും വിമർശനമുയരുന്നുണ്ട്. കോടിയേരിയുടെ പ്രസ്താവന മോദി സർക്കാരിന്റെ സമീപനത്തിന് സമാനമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി കുറ്റപ്പെടുത്തി. 

സിൽവർ ലൈനിനെതിരെ നടക്കുന്നത് രാഷ്ട്രീയ സമരം; പ്രതിപക്ഷം നന്ദിഗ്രാമിന് ശ്രമിക്കുന്നെന്നും കോടിയേരി

കർഷക സമരത്തിനെതിരെ ഖാലിസ്ഥാൻ ആരോപണം ഉന്നയിച്ചതിന് സമാനമാണ് കെ റെയിൽ വിഷയത്തിൽ തീവ്രവാദ ബന്ധമാരോപിക്കുന്നത്. സമരത്തിന് പിന്നിൽ ഭീകരവാദികളാണെന്ന പ്രസ്താവന മോദി സർക്കാർ കർഷകർക്കെതിരെ ഉന്നയിച്ചതിലുമപ്പുറമാണെന്നും പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. കെ റെയിൽ പദ്ധതിക്ക് സുതാര്യതയില്ല. മന്ത്രിമാർ തന്നെ പരസ്പര വിരുദ്ധമായ മറുപടികളാണ് നൽകുന്നത്. പദ്ധതിയെ എല്ലാ വിധത്തിലും എതിർക്കാനാണ് തീരുമാനം. കേന്ദ്ര നിലപാടും സംശയാസ്പദമാണ്. കല്ലിടൽ ഭൂമി ഏറ്റെടുക്കലിന് വേണ്ടി തന്നെയാണ്. കേന്ദ്രം ഇടപെടാത്തത് എന്തുകൊണ്ടാണെന്നും പ്രേമചന്ദ്രൻ ചോദിച്ചു. പ്രളയ കാലത്ത് വാവിട്ട് നിലവിളിച്ച സജി ചെറിയാൻ ഇപ്പോൾ പാവപ്പെട്ടവരുടെ വീടും സ്ഥലവും നഷ്ടപ്പെടുന്ന പദ്ധതിക്ക് കൂട്ട് നിൽക്കുകയാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ എല്ലാ നന്മയും നഷ്ടപ്പെട്ടെന്ന് അഭിപ്രായപ്പെട്ട പ്രേമചന്ദ്രൻ, സിപിഎം മുതലാളിത്ത പാർട്ടിയായെന്നും നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കളായെന്നും കുറ്റപ്പെടുത്തി. 

'ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരം', കെ റെയിൽ പ്രതിഷേധം കോടതി വിധിക്കെതിരെന്നും കോടിയേരി

'മന്ത്രി പറഞ്ഞതല്ല എംഡി പറഞ്ഞത് ശരി', സിൽവർ ലൈൻ പാതക്ക് ഇരുവശവും ബഫർ സോൺ ഉണ്ടാകുമെന്ന് കോടിയേരി

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും