തലസ്ഥാനത്തിന്റെ ഹൃദയഭാഗം, മ്യൂസിയം പരിസരത്ത് സ്ത്രീക്ക് നേരെ അതിക്രമം, പ്രതിയെ പിടികൂടാനാകാതെ പൊലീസ്   

By Web TeamFirst Published Feb 5, 2023, 3:40 PM IST
Highlights

ബൈക്കിലെത്തിയ രണ്ടുപേർ സ്ത്രീയെ കടന്നുപിടിക്കുകയായിരുന്നു. ഇപ്പോഴും പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകളില്ല.

തിരുവനന്തപുരം : മ്യൂസിയം പരിസരത്ത് സ്ത്രീക്ക് നേരെയുണ്ടായ അതിക്രമത്തിൽ ഇനിയും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. തലസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തുടർക്കഥയാകുമ്പോഴും ആവശ്യത്തിന് സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ പോലും പൊലീസിന് കഴിയുന്നില്ല. 

മാതൃഭൂമിയുടെ കാ ഫെസ്റ്റിവലിൽ പങ്കെടുത്ത് ആൾക്കൂട്ടത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം സ്ത്രീക്ക് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ സ്ത്രീയെ കടന്നുപിടിക്കുകയായിരുന്നു. ഇപ്പോഴും പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകളില്ല. രണ്ട് സിസിടിവി ദൃശ്യങ്ങൾ കിട്ടിയെങ്കിലും വ്യക്തമല്ല. നൂറുകണക്കിന് ആളുകൾ കനകക്കുന്നിലെ പരിപാടികളിൽ പങ്കെടുക്കുമ്പോഴും പൊലീസ് പ്രത്യേക് സുരക്ഷാ പദ്ധതികളൊന്നും തയ്യാറാക്കിയിരുന്നില്ല. 

4 മാസത്തിനിടെ തലസ്ഥാന നഗരത്തിൻറെ ഹൃദയഭാഗമായ മ്യൂസിയം പരിധിയിൽ നാലു സ്ത്രീകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. വനിതാ ഡോക്ടർക്ക് നേരെ അതിക്രമം നടന്നപ്പോൾ പൊലീസ് ഒരുപാട് പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. രാവും പകലും പട്രോളിംഗ് നടത്തുമെന്നും കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നൊക്കെയായിരുന്നു പ്രഖ്യാപനം. പക്ഷെ ഒനനും നടന്നില്ല. സിവിൽ സർവ്വീസ് പരിശീലനത്തിന് എത്തിയ പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ ഇതുവരെയും പ്രതിയെ പിടിച്ചിട്ടില്ല. മ്യൂസിയം സ്റ്റേഷനിൽ 75 പൊലീസുകാർ വേണ്ടടിത്ത് 65 പേരാണുള്ളത്. ഇതിൽ 5 പേർ വർക്കിംഗ് അറേഞ്ച് മെൻറിലാണ്. ഭൂരിപക്ഷം പേർക്കും വിഐപി ഡ്യൂട്ടിയും ഉണ്ടാകും. ക്രമസമാധാനപാലത്തിന് ആവശ്യത്തിന് പൊലീസുകാരെ ഇല്ലാത്തതു പ്രശ്നമാണ്. 

കൂടത്തായി കേസ് : നാല് മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവും കണ്ടെത്താനായില്ല; ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട് പുറത്ത്

മ്യൂസിയത്തിന് സമീപം രാത്രിയിൽ സ്ത്രീയെ അക്രമിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.  വിഷയത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫീസറോട് ആവശ്യപ്പെട്ടു. ത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് ജാഗ്രത പാലിക്കണമെന്ന് കേരള വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു. സിസിടിവികൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ശക്തമായ പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു. 

'എന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരും', ബിബിസി വിവാദത്തിൽ അനിൽ ആൻറണി
 

click me!