വിമാനത്തിലെ പ്രതിഷേധം;സിസിടിവി ദൃശ്യങ്ങളില്ലെന്ന് ഡിജിപി കോടതിയില്‍

Published : Jun 21, 2022, 03:10 PM ISTUpdated : Jun 21, 2022, 03:27 PM IST
വിമാനത്തിലെ പ്രതിഷേധം;സിസിടിവി ദൃശ്യങ്ങളില്ലെന്ന് ഡിജിപി കോടതിയില്‍

Synopsis

പ്രോസിക്യൂഷൻ ഈ cctv ദൃശ്യം ആവശ്യപ്പെട്ടതായി റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടല്ലോ എന്ന് കോടതി.ചെറു വിമാനം ആയതിനാൽ സി സി ടി വി യില്ലെന്ന് DGP..മുഖ്യമന്ത്രിയെ ആക്രമിച്ചില്ലെന്നു പ്രതികൾ കോടതിയിൽ.ഇ പി ജയരാജൻ തങ്ങളെ ക്രൂരമായി മർദ്ദിച്ചിട്ടും കേസ് ഇല്ലെന്നും വാദം.

കൊച്ചി; വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് നിലനില്‍ക്കില്ലെന്ന് പ്രതികള്‍. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതികളുടെ അഭിഭാഷകന്‍ ഈ വാദം ഉന്നയിച്ചത്.മുഖ്യമന്ത്രിയെ ആക്രമിച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. വിമാനത്തിന് അകത്തെ ദൃശ്യം റെക്കോർഡ് ചെയ്യാൻ സംവിധാനം ഉണ്ടോ എന്ന് കോടതി ചോദിച്ചു,Cctv ദൃശ്യം ലഭിച്ചാൽ പരിശോധിക്കാം എന്നും  കോടതി വ്യക്തമാക്കി, പ്രോസിക്യൂഷൻ ഈ cctv ദൃശ്യം ആവശ്യപ്പെട്ടതായി റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടല്ലോ എന്ന് കോടതി ചോദിച്ചു.. ചെറു വിമാനം ആയതിനാൽ സി സി ടി വി യില്ല.എന്ന് ഡിജിപി വ്യക്തമാക്കി.അത് ഇപ്പോൾ മാറ്റിയതായിരിക്കാം എന്ന് മൂന്നാം പ്രതി സുജിത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ മൂന്ന് പ്രതികളും നേരെത്തെ പദ്ധതി ഇട്ടിരുന്നതായി ഡിജിപി വാദിച്ചു. വിമാനം ഇറങ്ങുന്നതിനു മുൻപ് മൂന്ന് പേരും നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് മൊഴി ഉണ്ട്.നിന്നെ വെച്ചേക്കില്ല എന്ന് ആക്രോശിച്ചു പ്രതികൾ അടുത്തേക്ക് വന്നു.ഇക്കാര്യം സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും ഡിജിറ്റൽ രേഖകളുമുണ്ട്. പ്രതികളുടെ അക്രമത്തിൽ  സുരക്ഷ ജീവനക്കാരന് പരിക്കേറ്റു. മൂന്ന് പേരും 13-ാം തീയതിയാണ് ടിക്കറ്റ് എടുത്തത്. മൂന്ന് പേരും നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു.ഗൂഢാലോചന യുടെ ഭാഗം ആണ് ഈ ആക്രമണമെന്നും ഡീജിപി വാദിച്ചു.കേസുകൾ എല്ലാം വിധി പറയാൻ മാറ്റി

 

അതിനിടെ വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസില്‍ പ്രതികളെ 2 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 6 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. തിരുവനന്തപുരം സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.വിമാനത്തിലുണ്ടായ കുറ്റകൃത്യം പരിഗണിക്കാൻ അധികാരമുണ്ടെന്ന്  കോടതി വ്യക്തമാക്കി,

 മുഖ്യമന്ത്രിയെ തടയാൻ വന്നാൽ കോൺഗ്രസുകാരെ വഴി നടത്തില്ലെന്ന് എം എം മണി

 

മുഖ്യമന്ത്രിയെ വഴിയിൽ തടയാൻ വന്നാൽ കോൺഗ്രസുകാരെ വഴിയേ നടക്കാൻ അനുവദിക്കില്ലെന്ന്  മുൻ മന്ത്രി എം എം മണി. ഇതുമായി ബന്ധപ്പെട്ട് കേസുണ്ടായാൽ പുല്ലാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വിഡ്ഢിയായ എംപിയെ ഇടുക്കിയിലെ ജനങ്ങൾ ചുമക്കുകയാണ്. എംപി കിഴങ്ങനാണെന്നും എം എം മണി പരിഹസിച്ചു. ഇന്നലെ സിപിഎം നേതൃത്വത്തില്‍ ശാന്തമ്പാറയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എം മണി.

'സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്‍ന സുരേഷ്

 സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പ്രധാനമന്ത്രിക്ക് സ്വപ്‍ന സുരേഷ് കത്തയച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കത്തിൽ പറയുന്നത്. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എച്ച്ആര്‍ഡിഎസിൻ്റെ ലെറ്റർ പാഡിലാണ് കത്ത്. 

കേസിൻ്റെ മുഖ്യ സൂത്രധാരൻ  ശിവശങ്കർ ഐഎഎസ് ആണ്. സ്വർണക്കടത്തിൽ താൻ ശിവശങ്കർ പറയുന്നത് അനുസരിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ പിന്നീട് തന്നെ ബലിയാടാക്കി. ബോഫോഴ്സ്, ലാവ്ലിൻ, 2G സ്പെക്ട്രം കേസുകളേക്കാൾ ഗൗരവമേറിയതാണ് സ്വർണക്കടത്ത് കേസ്. സംസ്ഥാന സർക്കാരിൻ്റെ സ്വാധീനം മൂലം കേസ് വഴിതിരിച്ച് വിടാനാണ് ശ്രമിച്ചത്. രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം സർക്കാർ ദ്രോഹിക്കുകയാണ്. രാജ്യാന്തര ഗൂഡലോചനയുള്ള കേസാണിത്. കേസിന്‍റെയും തുടർ സംഭവങ്ങളുടെയും ഗൗരവം ഉൾക്കൊണ്ട്‌ പ്രധാനമന്ത്രി ഉടൻ ഇടപെടണം. ഉചിതമായ നടപടി സ്വീകരിക്കണം. മനുഷ്യത്വപരമായ സമീപനമാണ് പ്രധാനമന്ത്രിയിൽ നിന്ന്  പ്രതീക്ഷിക്കുന്നതെന്നും കത്തിൽ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സെന്‍റിന് അഞ്ച് ലക്ഷം രൂപ വിലവരുന്ന ഭൂമി സിപിഎം വാങ്ങിയത് 19 ലക്ഷം രൂപക്ക്, അതും ചതുപ്പ്; വെട്ടിപ്പ് നടന്നുവെന്ന് വ്യക്തം
കുഞ്ഞികൃഷ്ണനെ പുറത്താക്കിയതിനെതിരെ വിമർശനം; അണികൾ അകലുമോ എന്ന് ആശങ്ക, അനുനയ നീക്കവുമായി നേതാക്കൾ