നേതാക്കൾ പങ്കെടുത്ത റിപ്പോർട്ടിംഗ് യോഗത്തിലാണ് നടപടി ശരിയായില്ലെന്ന വിമർശനം ഉയർന്നത്. ബ്രാഞ്ച് കമ്മിറ്റി ജനറൽ ബോഡികളിൽ ചർച്ചയ്ക്ക് അവസരം നൽകിയില്ല. പിന്നീട് ബ്രാഞ്ച് യോഗങ്ങളിൽ അഭിപ്രായം ഉന്നയിക്കാമെന്ന് നേതാക്കൾ പറയുകയായിരുന്നു.
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടിക്കെതിരെ പല ലോക്കൽ കമ്മിറ്റികളിലും വിമർശനം. നേതാക്കൾ പങ്കെടുത്ത റിപ്പോർട്ടിംഗ് യോഗത്തിലാണ് നടപടി ശരിയായില്ലെന്ന വിമർശനം ഉയർന്നത്. ബ്രാഞ്ച് കമ്മിറ്റി ജനറൽ ബോഡികളിൽ ചർച്ചയ്ക്ക് അവസരം നൽകിയില്ല. പിന്നീട് ബ്രാഞ്ച് യോഗങ്ങളിൽ അഭിപ്രായം ഉന്നയിക്കാമെന്ന് നേതാക്കൾ പറയുകയായിരുന്നു. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രസന്നന്റെ വീട്ടിൽ നേതാക്കൾ സന്ദർശനം നടത്തി. അണികൾ അകന്നു പോകാതിരിക്കാനുള്ള അനുനയ നീക്കത്തിലാണ് നേതാക്കൾ.


