ലാവ്ലിൻ കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ സാധ്യതയില്ല

Published : Sep 09, 2022, 08:28 PM ISTUpdated : Sep 09, 2022, 08:35 PM IST
ലാവ്ലിൻ കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ സാധ്യതയില്ല

Synopsis

ഭരണഘടന ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കിൽ മാത്രമേ ലാവ്ലിൻ ഉൾപ്പെടെയുള്ള കേസുകൾ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി അറിയിപ്പിലൂടെ വ്യക്തമാക്കി.

ദില്ലി : സിപിഎം നേതാവും കേരളാ മുഖ്യമന്ത്രിയുമായ പിണറായി വിജയനടക്കം മൂന്ന് പേരെ ലാവ്ലിൻ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ സാധ്യതയില്ല. ഭരണഘടന ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കിൽ മാത്രമേ ലാവ്ലിൻ ഉൾപ്പെടെയുള്ള ഹർജികൾ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി അറിയിപ്പിലൂടെ വ്യക്തമാക്കി. ഇതിനോടകം മുപ്പതിലേറെ തവണ ലാവ്ലിൻ കേസ് മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സെപ്റ്റംബർ 13 ലേക്ക് പരിഗണിക്കാൻ മാറ്റുമ്പോൾ തന്നെ ലാവലിൻ കേസ് ഇനി മാറ്റിവെക്കാൻ ഇടയാകരുതെന്ന് ചീഫ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പരിഗണിക്കുന്നവയുടെ ലിസ്റ്റില്‍ രണ്ടാമതായി ലാവ്ലിൻ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍  ഭരണഘടന ബെഞ്ച് കേസുകള്‍ പൂര്‍ത്തികരിച്ചാല്‍ മാത്രമേ ഈ കേസുകള്‍ പരിഗണിക്കുവെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.   

അഞ്ച് വ‍ര്‍ഷത്തിനിടെ സുപ്രീംകോടതി ലാവ്ലിൻ കേസ് മാറ്റിവച്ചത് 30 തവണ: പരാതിയുമായി ബെന്നി ബെഹന്നാൻ

പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ  നിര്‍ദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്. 

ലാവ്ലിൻ കേസ്: ക്രൈം നന്ദകുമാറിന്റെ മൊഴിയെടുത്ത് എൻഫോഴ്സ്മെന്റ്, തെളിവുകൾ ഹാജരാക്കിയെന്ന് പ്രതികരണം

പിണാറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയിൽ എത്തിയത്. നേരത്തെ കേസ് പരിഗണിച്ച കോടതി കെ ജി രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിൽ നോട്ടീസ് അയച്ചിരുന്നു. 

 

'സ്വര്‍ണക്കടത്ത്, ലാവലിന്‍ കേസുകളില്‍ സിബിഐ ഒത്തുകളിയില്ല'; ആരോപണം തള്ളി കെ സുരേന്ദ്രന്‍


 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം