ചില ചരിത്രം കുട്ടികളെ പഠിക്കേണ്ടെന്ന് കേന്ദ്രം, നമുക്ക് യോജിക്കാനാകില്ല; കേരള സർക്കാർ പഠിപ്പിക്കും: പിണറായി

Published : Feb 26, 2024, 07:02 PM IST
ചില ചരിത്രം കുട്ടികളെ പഠിക്കേണ്ടെന്ന് കേന്ദ്രം, നമുക്ക് യോജിക്കാനാകില്ല; കേരള സർക്കാർ പഠിപ്പിക്കും: പിണറായി

Synopsis

വ്യത്യസ്ത നയം സ്വീകരിച്ച് കേരള സർക്കാർ കുട്ടികളെ പഠിപ്പിക്കും.പാഠഭാഗം പരിഷ്ക്കരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫ് ഭരണകാലത്ത് വിദ്യാഭ്യാസ മേഖല തകർന്നിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പത്തനംതിട്ട: പാഠ്യപദ്ധതി കേന്ദ്ര സർക്കാർ മാറ്റുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ചരിത്രം പഠിക്കേണ്ടെന്നാണ് കേന്ദ്ര നിലപാട്. ഗാന്ധിവധം വരെ പഠിക്കേണ്ടെന്ന് പോലും ബിജെപി സർക്കാർ പറയുന്നു. നമുക്ക് അതിനോട് യോജിക്കാനാകില്ല. വ്യത്യസ്ത നയം സ്വീകരിച്ച് കേരള സർക്കാർ കുട്ടികളെ പഠിപ്പിക്കും.പാഠഭാഗം പരിഷ്ക്കരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫ് ഭരണകാലത്ത് വിദ്യാഭ്യാസ മേഖല തകർന്നിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതിൽ നിന്നാണ് വിദ്യാഭ്യാസ മേഖലയെ പിടിച്ചുയർത്തിയത്.പൊതുവിദ്യാഭ്യാസ മേഖല വലിയ രീതിയിൽ തകർച്ചയിലെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഇത് എങ്ങനെയും പിന്നോട്ടു പോകണമെന്ന് ചിന്തിക്കുന്ന ചില മനസ്സിൻ്റെ ഉടമകളാണ് അവർ. അധ്യാപകർ പണ്ട് പഠിച്ചത് കൊണ്ടു മാത്രം കുട്ടികളുടെ സംശയം തീർക്കാനാകില്ല. അധ്യാപകർക്കും മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'പറഞ്ഞത് മര്യാദകേട് എന്ന്, വാക്ക് വളച്ചൊടിച്ചു, ജീവിതത്തിൽ എവിടെയും ആ വാക്ക് ഉപയോഗിച്ചിട്ടില്ല': കെ. സുധാകരൻ

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'