ആദ്യം മോദിയ്ക്ക് പ്രശംസ, പിന്നാലെ വിമർശനം; സമരാ​ഗ്നിയിൽ തല്ലിയും തലോടിയും എൻകെ പ്രേമചന്ദ്രൻ എംപി

Published : Feb 26, 2024, 06:44 PM ISTUpdated : Feb 26, 2024, 07:04 PM IST
ആദ്യം മോദിയ്ക്ക് പ്രശംസ, പിന്നാലെ വിമർശനം; സമരാ​ഗ്നിയിൽ തല്ലിയും തലോടിയും എൻകെ പ്രേമചന്ദ്രൻ എംപി

Synopsis

പദ്ധതികൾ ഓരോ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കും. പദ്ധതി നടപ്പാകുമെന്ന് ഉറപ്പുണ്ട്. കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാല നിർമ്മാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് അനുഗ്രഹമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. 

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും വിമർശിച്ചും എൻകെ പ്രേമചന്ദ്രൻ എം പി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ കൃത്യമായി അവലോകനം ചെയ്യുമെന്ന് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. പദ്ധതികൾ ഓരോ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കും. പദ്ധതി നടപ്പാകുമെന്ന് ഉറപ്പുണ്ട്. കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാല നിർമ്മാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് അനുഗ്രഹമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. 

മൂന്നാമതും അധികാരത്തിൽ വരുമെന്ന ധാർഷ്ട്യവും അഹങ്കാരവുമാണ് കേന്ദ്രസർക്കാരിനെന്ന് കൊട്ടാരക്കരയിൽ നടക്കുന്ന സമരാഗ്നി പരിപാടിയിൽ എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. മൂന്നാമത് സർക്കാർ രൂപീകരിക്കാൻ ദേശീയ മാധ്യമങ്ങളുടെ പിന്തുണയുണ്ട്. മതപരമായ ധ്രുവീകരണം ഉപയോഗിച്ച് അധികാരത്തിലെത്താനാണ് ശ്രമം. മോദി സർക്കാർ മാറി മതേതര ജനാധിപത്യ ബദൽ സർക്കാർ വരുമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. 

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വിരുന്നിൽ പങ്കെടുത്ത സംഭവം വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി കാണാൻ ആ​ഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് ഫോൺ വന്നതെന്നും സൗഹൃദവിരുന്നിനായല്ല വിളിച്ചതെന്നും പ്രേമചന്ദ്രൻ പറഞ്ഞിരുന്നു. മോദി ക്ഷണിച്ച് നൽകിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമം. വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സി പി ഐ എം ശ്രമിക്കുന്നുവെന്നും പ്രേമചന്ദ്രൻ പറഞ്ഞിരുന്നു. 

തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടർന്നാണ് പോയത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാർലമെൻററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സി പി ഐ എം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയും. താൻ ആർ എസ് പിയായി തന്നെ തുടരുമെന്ന് വ്യക്തമാക്കിയ എംപി, രാഷ്ട്രീയ മുതലടെപ്പിന് സി പി എം ശ്രമിക്കുകയാണെന്നും വിമര്‍ശിച്ചിരുന്നു. 
വെല്ലുവിളിച്ച് പ്രേമയുഗം ബോയ്‍സ്, ഒടുവില്‍ കളക്ഷനില്‍ നിര്‍ണായക നേട്ടത്തില്‍ അന്വേഷിപ്പിൻ കണ്ടെത്തും

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു