മതിയായ തെളിവുകൾ ഹാജരാക്കാനായില്ല; പൊലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ വെറുതെവിട്ട് കോടതി

Published : Feb 26, 2023, 02:59 PM IST
മതിയായ തെളിവുകൾ ഹാജരാക്കാനായില്ല; പൊലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ വെറുതെവിട്ട് കോടതി

Synopsis

പ്ര​തി​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ച്ച കു​റ്റ​ങ്ങ​ൾ തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെന്നും സംശയാതീതമായി കേസ് തെളിയിക്കുകയെന്നത് പ്രോസിക്യൂഷന്റെ പരമപ്രധാന കർത്തവ്യമാണെന്ന് വിധി ന്യായത്തിൽ മജിസ്‌ട്രേട്ട് എ.അനീസ ചൂണ്ടിക്കാട്ടി. 2013 ഒ​ക്​​ടോ​ബ​ർ 22ന് ​രാ​ത്രി 9.15നാ​ണ് കേസിന് ആസ്പദമായ സം​ഭ​വം. 

തി​രു​വ​ന​ന്ത​പു​രം: മതിയായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് കഴിയാത്തതിനാൽ അ​യ​ൽ​വാ​സി​ക​ളു​ടെ ത​ർ​ക്കം തീ​ർ​ക്കാ​നെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി​യെ കോടതി വെ​റു​തെ​വി​ട്ടു. ഫോ​ർ​ട്ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ മു​ൻ എ​സ്.​ഐ ശ്രീ​ജി​ത്തി​നെ​യും സം​ഘ​ത്തെ​യും ആ​ക്ര​മി​ച്ച് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലെ പ്ര​തി​ പടിഞ്ഞാറേക്കോട്ട സ്വദേശി മ​ഹാ​ദേ​വ​നെ(48)യാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെ​റു​തെ​വി​ട്ട​ത്. 

പ്ര​തി​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ച്ച കു​റ്റ​ങ്ങ​ൾ തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെന്നും സംശയാതീതമായി കേസ് തെളിയിക്കുകയെന്നത് പ്രോസിക്യൂഷന്റെ പരമപ്രധാന കർത്തവ്യമാണെന്ന് വിധി ന്യായത്തിൽ മജിസ്‌ട്രേട്ട് എ.അനീസ ചൂണ്ടിക്കാട്ടി. 2013 ഒ​ക്​​ടോ​ബ​ർ 22ന് ​രാ​ത്രി 9.15നാ​ണ് കേസിന് ആസ്പദമായ സം​ഭ​വം. 

കാട്ടിലൂടെ ഓടിനടക്കുന്ന 'ദിനോസർ കുഞ്ഞുങ്ങൾ'; സോഷ്യൽ മീഡിയയിൽ ഭീതി പടർത്തിയ വീഡിയോ

ഡ്രൈ​നേ​ജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അയൽവാസികൾ തമ്മിൽ കലഹം നടക്കുന്നു എന്ന വിവരം അറിഞ്ഞാണ് എ​സ്.​ഐ ശ്രീജിത്തിൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. സം​ഘത്തെ മഹാദേവൻ ചീ​ത്ത​വി​ളി​ക്കു​ക​യും തുടർന്ന് മദ്യലഹരിയിൽ എസ്.ഐ ശ്രീജിത്തിന്റെ ചെകിട്ടത്തടിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നുമായിരുന്നു കേസ്. എസ്. ഐ ശ്രീജിത്ത് തന്നെ ആണ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. കൂടാതെ മഹാദേവനെ വൈദ്യ പരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടില്ല എന്നതും പ്രതിയുടെ രക്ത സാമ്പിൾ എടുത്ത് പരിശോധന നടത്തി ഫലം ലഭ്യമാക്കണമെന്ന അഭ്യർത്ഥന പൊലീസ് ഡോക്ടർക്ക് നൽകിയിട്ടില്ല എന്നതും കോടതി ചൂണ്ടിക്കാട്ടി. 

എഫ്ഡിയിലൂടെ നേടാം ഉയർന്ന വരുമാനം; സ്ഥിരനിക്ഷേ പലിശനിരക്ക് ഉയർത്തി ഐസിഐസിഐ ബാങ്ക്

എസ് ഐ ശ്രീജിത്തിൻ്റെ വൈദ്യ പരിശോധനയിൽ ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ മർദനമേറ്റ മുറിവോ പാടോ അടയാളമോ ഉള്ളതായി ഡോക്ടർ രേഖപ്പെടുത്തിയിട്ടില്ല എന്നും കേസ് തെളിയിക്കുന്നതിന് വേണ്ട തെളിവുകൾ ഇല്ലെന്നും കോടതി വിലയിരുത്തി. കേ​സി​ൽ ആ​രോ​പി​ക്കു​ന്ന കു​റ്റ​ങ്ങ​ൾ തെ​ളി​ക്കാ​നു​ള്ള ഒ​രു ഘ​ട​ക​വും വി​ചാ​ര​ണ​യി​ൽ ക​ണ്ടെ​ത്താ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. പ്ര​തി​ഭാ​ഗ​ത്തി​ന് വേ​ണ്ടി ന​ന്ദു​പ്ര​കാ​ശ് ഹാ​ജ​രാ​യി.

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു