ട്രിപ്പിൾ ലോക്ക് ഡൗൺ വിജയകരം, നിയന്ത്രണം തുടരും, ഇളവുകൾ ആലോചനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published May 19, 2021, 7:16 PM IST
Highlights

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് ആലോചനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി...

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ വിജയകരമാണെന്നും നിയന്ത്രണം ഫലം കണ്ടുതുടങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പിലാക്കിയ നാല് സംസ്ഥാനങ്ങളിൽ ടിപിആ‍ർ കുറഞ്ഞിട്ടുണ്ട്. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് ആലോചനയിൽ ഇല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതുതായി രോ​ഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നുണ്ടെങ്കിൽ മാത്രമേ ഇളവ് അനുവദിക്കാനാകൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അവശ്യ സർവീസുകൾക്ക് മാത്രമാണ് ട്രിപ്പിൾ ലോക്ക്ഡൌൺ നടപ്പാക്കുന്ന ജില്ലകളിൽ അനുമതി. പൊലീസ് നിയന്ത്രണത്തോട് ജനം സഹകരിക്കുന്നു. സംസ്ഥാനത്ത് നിയന്ത്രണം നടപ്പാക്കുന്നതിന് 40000 പൊലീസുകാരെ നിയോഗിച്ചു. പരിശീലനത്തിലുള്ള മൂവായിരത്തോളം പൊലീസുകാർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വളണ്ടിയർമാരാണ്. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ വീടിന് പുറത്തിറങ്ങുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കുന്നുണ്ട്. ഇതിനായി 3000 മൊബൈൽ പട്രോൾ സംഘങ്ങളെ നിയോഗിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!