'അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ല'; പിണറായി വിജയനെതിരായ ഇഡി ശുപാർശയിൽ രമേശ് ചെന്നിത്തല

Published : Sep 17, 2026, 08:44 PM IST
ramesh chennithala reporter tv raid

Synopsis

കഴിഞ്ഞ 10 വർഷം ഒരു മന്ത്രിക്കെതിരെ പോലും നടപടി കേന്ദ്രസർക്കാർ എടുത്തില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇഡി ശുപാർശയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. അഴിമതിയുടെ ഭാ​ഗമായവരെ എന്തിനു വെറുതെ വിടണമെന്നും അഴിമതി നിരോധന കേസിൽ നിയമപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമപദേശം വന്നശേഷം നടപടി സ്വീകരിക്കും. ബിജെപിയും സിപിഎമ്മും തമ്മിൽ സഹകരണമായിരുന്നു. കഴിഞ്ഞ 10 വർഷം ഒരു മന്ത്രിക്കെതിരെ പോലും നടപടി കേന്ദ്രസർക്കാർ എടുത്തില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം മണ്ഡലം, അട്ടപ്പാടിയിലെ സ്‌കൂളിൽ ഗ്രൗണ്ടില്ല, കായികമത്സരങ്ങൾ ഭവാനിപ്പുഴയുടെ തീരത്ത് നടത്തേണ്ടിവന്നു, ദയനീയാവസ്ഥ
അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിൻ റിമാൻഡിൽ; മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോകും