പാലക്കാട്ട് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ കേസ്; അന്വേഷണത്തിന് സ്റ്റേ ഇല്ല

Web Desk   | Asianet News
Published : Jun 26, 2020, 12:51 PM IST
പാലക്കാട്ട് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ കേസ്; അന്വേഷണത്തിന് സ്റ്റേ ഇല്ല

Synopsis

 കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ ആവശ്യം തള്ളിയത്.

കൊച്ചി: പാലക്കാട് മണ്ണാർക്കാട്ട് ​ഗർഭിണിയായ ആന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചെരിഞ്ഞ കേസിലെ അന്വേഷണത്തിന് സ്റ്റേ ഇല്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ ആവശ്യം തള്ളിയത്.

കേസ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നും രണ്ടും പ്രതികളായ അബ്ദുൽ കരീമും മകൻ റിയാസുദ്ദീനും ഹർജി നൽകിയത്. ദേശീയ പാർക്കിന്റെ പരിധിയിൽ വച്ച് മൃ​ഗങ്ങൾക്ക് പരിക്കേറ്റാൽ കേസെടുക്കേണ്ടത് വൈൽഡ് ലൈഫ് വാർഡനാണ്. എന്നാൽ, തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നത് മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് എന്നായിരുന്നു ഹർജിക്കാരുടെ വാദം. പ്രതികളുടെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. 

Read Also: കുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം: കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് രഹ്നാ ഫാത്തിമ...

 

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്