
പാലക്കാട്: സഭാ തർക്കത്തിൽ നിയമനിര്‍മാണത്തെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ ബാലൻ. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നിയമനിർമാണം സാധ്യമാണെന്ന് കരുതുന്നില്ലെന്നും. ഇരുവിഭാഗത്തെയും വിശ്വാസത്തിലെടുത്താണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പാലക്കാട് വച്ച് പറഞ്ഞു.
കേരളത്തിലെ മതന്യൂനപക്ഷം വെല്ലുവിളി നേരിട്ടപ്പോൾ വിരിമാറ് കാട്ടി സംരക്ഷിച്ചവരാണ് സിപിഎമ്മെന്ന് മന്ത്രി അവകാശപ്പെട്ടു. പിണറായിക്ക് അനുകൂലമായ വികാരം മതന്യൂനപക്ഷങ്ങളിലുണ്ടെന്നും അതിനെ ഇല്ലാതാക്കാനാവില്ലെന്നും എ കെ ബാലൻ പറഞ്ഞു.
കോൺഗ്രസ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നില്ലെന്നും വികസനം പറയുന്നില്ലെന്നും ആരോപിച്ച മന്ത്രി. ആത്മഹൂതിക്ക് ആരെങ്കിലും ഉണ്ടോ എന്ന് ടെണ്ടർ വച്ച് നടക്കുകയാണിപ്പോൾ കോൺഗ്രസെന്നും ബാലൻ പറഞ്ഞു.
വൈരുധ്യത്മക ഭൗതിക വാദം കമ്യൂണിസ്റ്റ് പാർട്ടി ഇല്ലെങ്കിലും നിലനിൽക്കുമെന്നും അത് കാലാതിവർത്തിയായ ആശയമാണെന്നും ബാലൻ പറഞ്ഞു. വിഷയത്തിൽ സിപിഎമ്മിന് വ്യക്തയുണ്ടെന്നും വിവാദം മാധ്യമങ്ങളുടേതാമെന്നുമാണ് ബാലൻ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam