'റോഡ് ഷോയിൽ പങ്കെടുക്കാൻ വിളിച്ചിരുന്നില്ല, പാലക്കാടേക്ക് പോയത് മോദിയെ കാണാൻ'; മറുപടിയുമായി അബ്ദുൾ സലാം

Published : Mar 19, 2024, 05:25 PM IST
'റോഡ് ഷോയിൽ പങ്കെടുക്കാൻ വിളിച്ചിരുന്നില്ല, പാലക്കാടേക്ക് പോയത് മോദിയെ കാണാൻ'; മറുപടിയുമായി അബ്ദുൾ സലാം

Synopsis

വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റേണ്ടതില്ലെന്നും വെള്ളിയാഴ്ച മറ്റെന്തെല്ലാം കാര്യങ്ങൾ നടത്തുന്നുവെന്നും അബ്ദുള്‍ സലാം പറഞ്ഞു

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാലക്കാട്ടെ റോഡ് ഷോയിൽ ഇടം ലഭിക്കാത്ത സംഭവത്തില്‍ മറുപടിയുമായി മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസിയുമായ ഡോ. അബ്ദുള്‍ സലാം. പാലക്കാട്‌ പോയത് മോദിയെ കാണാനും മലപ്പുറത്തേക്ക് ക്ഷണിക്കാനുമാണെന്നും റോഡ് ഷോയിൽ പങ്കെടുക്കാൻ ആരും വിളിച്ചിരുന്നില്ലെന്നും ഡോ. അബ്ദുള്‍ സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നെ റോഡ് ഷോയിൽ നിന്നും ഒഴിവാക്കി എന്ന കഥ അടിസ്ഥാനമില്ലാത്തതാണ്. മൂന്നു പേർക്ക് മാത്രമാണ് വാഹനത്തിൽ കയറാൻ അനുമതി ഉണ്ടായിരുന്നത്.

വാഹനത്തിന് അടുത്ത് നിന്നപ്പോൾ അതിൽ കയറാനാണെന്നു ചിലർക്ക് തോന്നിക്കാണും. മോദി സ്നേഹം തോന്നി വിളിച്ചാലും വാഹനത്തിൽ കയറാൻ സ്ഥലം ഉണ്ടായിരുന്നില്ല. മോദി വന്നാൽ മലപ്പുറവും മാറും.അത് കൊണ്ടാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും അബ്ദുള്‍ സലാം പറഞ്ഞു. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റേണ്ടതില്ലെന്നും വെള്ളിയാഴ്ച മറ്റെന്തെല്ലാം കാര്യങ്ങൾ നടത്തുന്നുവെന്നും അബ്ദുള്‍ സലാം പറഞ്ഞു. ഒരു മത വിഭാഗം മാത്രം അങ്ങനെ ആവശ്യപ്പെടുന്നത് ശരിയല്ല.അങ്ങനത്തെ നിലപാട് ആ മതവിഭാഗത്തെ ഒറ്റപ്പെടുത്തുകയെ ഉള്ളു. എല്ലാ മത വിഭാഗങ്ങളും ഇങ്ങനെ പറയാൻ തുടങ്ങിയാൽ എന്ത് സംഭവിക്കും? ഉച്ചക്ക് പള്ളിയിൽ പോകുന്ന സമയം ഒഴികെ മറ്റു സമയങ്ങളിൽ വോട്ടു ചെയ്യാമല്ലോയെന്നും അബ്ദുള്‍ സലാം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാലക്കാട്ടെ റോഡ് ഷോയിൽ മലപ്പുറം എന്‍ഡിഎ സ്ഥാനാർത്ഥിയും കാലിക്കറ്റ് സർവകലാശാലാ മുൻ വി സിയുമായ ഡോ. അബ്ദുൾ സലാമിന് ഇടം കിട്ടിയിരുന്നില്ല. നാലിൽ കൂടുതൽ പേരെ വാഹനത്തിൽ കയറ്റാൻ എസ്പിജിയുടെ അനുമതി ഉണ്ടായില്ലെന്നാണ് ബിജെപി വിശദീകരിക്കുന്നത്. പാലക്കാട്, പൊന്നാനി സ്ഥാനാർത്ഥികളും സംസ്ഥാന അധ്യക്ഷനുമാണ് മോദിയുടെ വാഹനത്തിൽ കയറിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മലപ്പുറം എൻഡിഎ സ്ഥാനാർത്ഥി അബ്ദുൾ സലാം ഉണ്ടായിരുന്നു. 

'കാഹളം മുഴക്കുന്ന മനുഷ്യൻ'; എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന് ചിഹ്നം അനുവദിച്ച് സുപ്രീം കോടതി

 

PREV
Read more Articles on
click me!

Recommended Stories

വോട്ട് രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും, പോളിങ് അവസാന മണിക്കൂറിലേക്ക്; 70 ശതമാനം രേഖപ്പെടുത്തി
കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ