
പാലോട്: ആറാമത് ഡോ. കമറുദ്ദിൻ സ്മാരക പരിസ്ഥിതി പുരസ്ക്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു. പശ്ചിമഘട്ടത്തിെൻറ കാവലാളും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞ്ഞനും അദ്ധ്യാപകനും പ്രകൃതി സംരക്ഷണത്തിനായി ജീവിതം സമർപ്പിക്കുകയും ചെയ്ത ഡോ. എം. കമറുദ്ദി െൻറ സ്മരണാർത്ഥമാണ് ഈ പുരസ്കാരം നൽകുന്നത്.
ആറാമത് പരിസ്ഥിതി പുരസ്കാരത്തിന്, ജനിതക ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കാണ് നോമിനേഷന് അർഹതയുള്ളത്. 25000 രൂപക്കും പ്രശസ്തിപത്രവും മെമേൻറായും ഉൾപ്പെട്ട ഡോ. കമറുദ്ദീൻ പരിസ്ഥിതി സംരക്ഷണ അവാർഡിന് 2025 സെപ്തംബർ 15 മുതൽ ഒക്ടോബർ 25 വരെയുള്ള കാലയളവിൽ ഓൺലൈൻ വഴി നാമനിർദ്ദേശം നൽകാം. https://tinyurl.com/KFBCNatureAward25 ഡോ. കമറുദ്ദിൻ ഓർമ്മ ദിനമായ നവംബർ 13 ന് കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം ബോട്ടണി ഡിപ്പാർട്ട്മെൻറിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam