
കോഴിക്കോട്: ഇൻഡിഗോ എയർലൈൻസിന്‍റെ ബസ് ട്രാൻസ്പോർട്ട് വിഭാഗം കസ്റ്റഡിയിലെടുത്തു. ആറു മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തിയത്തിനെ തുടർന്നാണ് നടപടി. ഫറോക്ക് ചുങ്കത്ത് അശോക് ലെയ്‍ലന്‍ഡ് ഷോറൂമിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് ആർടിഒ അധികൃതർ അറിയിച്ചു. എയർപോർട്ടിനുള്ളില്‍ യാത്രക്കാർക്ക് ആയി സർവീസ് നടത്തുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. നികുതിയായി അടയ്ക്കാനുള്ളത് 40,000 രൂപയാണ്. സര്‍വീസ് സെന്‍ററില്‍ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്.
വിമാന യാത്രവിലക്ക്; ഇന്‍ഡിഗോ നടപടി എല്ലാവരേയും കേള്‍ക്കാതെ, പ്രതികളെ സഹായിക്കുന്ന നിലപാടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഇ പി ജയരാജനെതിരെ കേസെടുക്കാത്ത സാഹചര്യം പ്രതിപക്ഷ നേതാവ് സബ്മിഷനായി സഭയില്‍ ഉന്നയിച്ചു.മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ മർദിച്ചു.പരാതി നൽകിയിട്ടും കേസ് എടുത്തില്ല.മൂന്ന് ആഴ്ച്ചകാലത്തേക്ക് ഇപിയെ വിലക്കി.ഇ പി ചെയ്ത കുറ്റം യൂത്ത് കോൺഗ്രസുകാർ ചെയ്തതിനേക്കാൾ വലുതെന്നാണ് ഇന്‍ഡിഗോയുടെ കണ്ടെത്തൽ.ഈ സാഹചര്യത്തിൽ ഇപിക്ക് ക്ക് എതിരെ കേസ് എടുക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇന്‍ഡിഗോ റിപ്പോർട്ട് സംഭവത്തിൽ ഉൾപ്പെട്ടവരെ കേൾക്കാതെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചത് എന്ന ആക്ഷേപം ഉണ്ട്.യാത്രക്കാരുടെ സുരക്ഷ കമ്പനി പരിഗണിച്ചില്ല.ഇപിയും ഗൺ മാനും തടഞ്ഞത് കൊണ്ടാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത് . മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചു ഗൂഢാലോചന ഉണ്ടായി.യൂത്ത് കോൺഗ്രസ് ആസൂത്രണം ചെയ്തു. അതിനെ കോൺഗ്രസ് ന്യായീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഞാൻ ഇറങ്ങിയതിനു ശേഷം അല്ല പ്രതിഷേധം ..ലാൻഡ് ചെയ്ത് കഴിഞ്ഞപ്പോൾ എഴുന്നേറ്റ് വരാൻ ശ്രമിച്ചപ്പോൾ മുദ്രാവാക്യം വിളിച്ചു.സീറ്റ് ബെൽറ്റ് അഴിക്കാനുള്ള നിർദേശം വന്നപ്പോൾ ചാടി എഴുന്നേറ്റു.ആരും ഇറങ്ങിയിട്ടില്ല.വാതിൽ പോലും തുറന്നില്ല.യാത്രയ്ക്കിടെ എന്നെ ആക്രമിക്കാനും കയ്യേറ്റം ചെയ്യാനും ആണ് ശ്രമം നടന്നത്.തടയാൻ ശ്രമിച്ച അംഗ രക്ഷകർക്ക് പരിക്കേറ്റു.അറസ്റ്റ് ചെയ്ത പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോടോ കോടതിയിലെ തങ്ങളെ ആക്രമിച്ചതായി പരാതി പെട്ടില്ല.ഗൗരാവമായ കുറ്റം മറയ്ക്കാൻ പിന്നെ പരാതി നല്കി.പരിശോധിച്ചപ്പോൾ പരാതിയിൽ കേസ് എടുക്കാൻ ആകില്ലെന്ന് പോലീസ് കണ്ടെത്തി. പ്രതിഷേധം ആസൂത്രിതം.എന്ന് അന്വേഷണത്തിൽ കണ്ടെത്തി.വാട്സ്ആപ്പ് വഴി ആഹ്വാനം നല്കി.മുൻ എം എല്‍ എ കൂടിയായ് നേതാവ് ആണ് പിന്നിൽ.പ്രതിഷേധാക്കാർക്ക് ടിക്കറ്റ് സ്പോൺസര് ചെയ്തത് യൂത്ത് കോൺഗ്രസാണ് ' മുഖ്യമന്ത്രി വിശദീകരിച്ചു.
എന്നാല്‍ ഇപിക്കെതിരെ കേസെടുക്കാത്തത് ഇരട്ടനീതിയാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.യൂത്ത് കോൺഗ്രസുകാർ ചെയ്തത് ഭീകര പ്രവർത്തനം എങ്കിൽ 19 വയസ്സുകാരന്‍റെ തല മഴു കൊണ്ട് വെട്ടിയാതാണോ ഭീകര പ്രവർത്തനമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു .19 കേസിൽ പ്രതി ആയ കുഞ്ഞുങ്ങളെ ഒക്കത്തു വെക്കുന്ന ആൾ അവിടെ ഉണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. അങ്ങു അവരെ ഒക്കത് വെക്കരുത് എന്ന് വിഡി സതീശനോട് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ എസ് ശബരിനാഥൻ അറസ്റ്റില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam