
തിരുവനന്തപുരം; ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ കൂടുതല്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. സഭയിൽ ആധികാരികമായി പറഞ്ഞതിൽ കുടുതൽ ഒന്നും പറയാനില്ല. തൊണ്ടിമുതൽ തിരിമറിക്കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും ആന്‍റണി രാജു പറഞ്ഞു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വിചാരണ വേളയില്‍ ആന്‍റണി രാജു വെല്ലുവിളിച്ചെന്ന മൊഴിയുടെ വിശദാംശങ്ങള്‍ ഏഷ്യാനെററ് ന്യൂസ് പുറത്തുവിട്ടിരുന്നു. കേസിലെ തൊണ്ടി മുതൽ ആന്‍റണി രാജുവിന് കൊടുത്ത ദിവസം താൻ തന്നെയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് മുൻ ക്ലർക്ക് ജോസും വ്യക്തമാക്കിയരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ ഇന്ന് ആന്‍റണി രാജുവിന്‍റെ പ്രതികരണം തേടിയത്.
കെഎസ്ആർടിസിയിൽ ശമ്പളം നാളെ മുതൽ നൽകി തുടങ്ങും
ജൂലൈ മാസം 22 പിന്നിടുമ്പോഴും കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ചെയ്തിട്ടില്ല. സര്‍ക്കാര്‍ സഹായമായി 50 കോടി ലഭിച്ചിട്ടുണ്ട്. നാളെ മുതല്‍ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് ശമ്പളം നല്‍കിതുടങ്ങും.പെൻഷൻ വിതരണത്തിന് പുതിയ എം ഒ യു വെക്കേണ്ടതുണ്ടെന്നും ഗതാഗതമന്ത്രി പറഞ്ഞു.സഹകരണ ധനകാര്യ വകുപ്പുകൾ തമ്മിൽ ചർച്ചകൾ നടക്കുകയാണ്. പെൻഷൻ വിതരണം സമയബന്ധിതമായി നടപ്പാക്കാൻ തന്‍റെ ഇടപെടലും ഉണ്ടാകുമെന്ന് ആന്‍റണി രാജു പറഞ്ഞു കെ എസ് ആർ ടി സി ഓർഡിനറി ബസ്സുകളുടെ നിറം മാറ്റാനുള്ള തീരുമാനം അറിഞ്ഞിട്ടില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ ഗതാഗത മന്ത്രിക്ക് ലോട്ടറിടിക്കറ്റ് അയച്ച് മുന്‍ എംഎൽഎ
ഓരോ മാസവും ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കുന്നതിനായി മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍. പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചാണ് ജീവനക്കാര്‍ പലപ്പോഴും കിട്ടാനുള്ള പണം സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റുന്നത്. സാഹചര്യം മനസിലാക്കി സര്‍ക്കാരും മന്ത്രിയും പ്രശ്‌നം പരിഹരിക്കണമെന്ന് സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനിടെ, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെങ്കില്‍ ലോട്ടറി അടിക്കേണ്ട സാഹചര്യം ഉണ്ടാകണമന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞതായി മുന്‍ എംഎല്‍എ എ കെ മണി പറഞ്ഞു. ഇതേ തുടര്‍ന്നാണ് ലോട്ടറി ടിക്കറ്റ് വാങ്ങി മന്ത്രിക്ക് അയച്ച് നല്‍കിയത്. വ്യത്യസ്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതാവിന്റെ ഇത്തരമൊരു നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam