അഞ്ചിലങ്കം കുറിച്ചു: ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും, തിരക്കിട്ട ചർച്ചകളുമായി മുന്നണികൾ

By Web TeamFirst Published Sep 23, 2019, 6:05 AM IST
Highlights

സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള തിരക്കിട്ട ചർച്ചയിലാണ് മുന്നണികൾ. നാളെ സിപിഎം സെക്രട്ടേറിയറ്റും എൽഡിഎഫ് യോഗവും ചേരും. 

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ഇടങ്ങളിലുള്ള ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഇന്ന് മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള തിരക്കിട്ട ചർച്ചയിലാണ് മുന്നണികൾ. നാളെ സിപിഎം സെക്രട്ടേറിയറ്റും എൽഡിഎഫ് യോഗവും ചേരും. 

കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും യുഡിഎഫ് യോഗവും നാളെയും മറ്റന്നാളുമായി ചേരാനാണ് ആലോചന. സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി ഇതിനകം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൈമാറി. പി എസ് ശ്രീധരൻ പിള്ള, കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ പട്ടികയിലുണ്ട്.

click me!