ആഡംബര ഹോട്ടലിൽ സുഹൃത്തിനൊപ്പം മദ്യപിക്കാനെത്തി; കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതൽ കസ്റ്റഡിയിൽ

Published : Jan 25, 2025, 11:17 PM ISTUpdated : Jan 26, 2025, 12:01 AM IST
ആഡംബര ഹോട്ടലിൽ സുഹൃത്തിനൊപ്പം മദ്യപിക്കാനെത്തി; കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതൽ കസ്റ്റഡിയിൽ

Synopsis

കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതൽ കസ്റ്റഡിയിൽ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ സ്പെഷ്യൽ ഡ്രൈവിനിടെയാണ് ഓം പ്രകാശിനെ കരുതൽ തടവിലാക്കിയത്

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതൽ കസ്റ്റഡിയിൽ .സിറ്റി പൊലീസ് കമ്മീഷണറുടെ സ്പെഷ്യൽ ഡ്രൈവിനിടെയാണ് ഓം പ്രകാശിനെ കരുതൽ തടവിലാക്കിയത്.ആക്കുളത്തിന് സമീപത്തെ ആഡംബര ഹോട്ടലിൽ സുഹൃത്തിനൊപ്പം മദ്യപിക്കാൻ എത്തിയതായിരുന്നു ഓം പ്രകാശ്. ഇതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴക്കൂട്ടം- തുമ്പ സ്റ്റേഷൻ പരിധിയിലെ ബാറുകളിൽ എത്തി ഓംപ്രകാശ് അനധികൃത ഇടപാടുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.നഗരത്തിലെ ഗുണ്ടാസംഘങ്ങൾ തമ്മിൽ പല തവണ ഏറ്റുമുട്ടിയത് പൊലീസിന് തലവേദനയായിരുന്നു. ഇതിനെ തുടർന്ന് ഗുണ്ടാ സംഘങ്ങളിലുള്ളവരെ നിരന്തരമായി നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് കരുതൽ കസ്റ്റഡിയിലെടുത്തത്. ഓം പ്രകാശിന്‍റെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാളെ രാവിലെ ഇവരെ വിട്ടയക്കുമെന്നാണ് വിവരം.

എം.ടിക്ക് രാജ്യത്തിന്‍റെ ആദരം, മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍, പിആര്‍ ശ്രീജേഷിനും ശോഭനക്കും പത്മഭൂഷണ്‍

തടി കയറ്റുന്നതിനിടെ കേബിൾ പൊട്ടിയതിനെ ചൊല്ലി സംഘര്‍ഷം; കൊല്ലത്ത് മൂന്ന് പേർക്ക് വെട്ടേറ്റു
 

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ