എം.ടി വാസുദേവൻ നായര്‍ക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി എംടിക്ക് ത്മവിഭൂഷണ്‍ നൽകും.ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും ഐഎം വിജയൻ, ആര്‍ അശ്വിൻ അടക്കമുള്ളവര്‍ക്ക് പത്മശ്രീയും നൽകും.

ദില്ലി:പത്മപുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ. ഹോക്കി താരം ഒളിമ്പ്യൻ പി.ആർ.ശ്രീജേഷ്, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.ജോസ് ചാക്കോ പെരിയപുറം, നടി ശോഭന തുടങ്ങിയവർ‌ക്ക് പത്മഭൂഷണ്‍ ലഭിക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള ചലച്ചിത്ര താരമെന്ന നിലയിലാണ് ശോഭനയ്ക്ക് പത്മഭൂഷൺ.

മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം.വിജയൻ, സംഗീതജ്ഞ കെ.ഓമനക്കുട്ടിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചു. സുസുക്കി സ്ഥാപകൻ ഒസാമു സുസുക്കിക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകും. തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ, തമിഴ് നടൻ അജിത്ത് എന്നിവർക്ക് പത്മഭൂഷണും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ.അശ്വിന്‍, ഗായകൻ അർജിത് സിങ്,വാദ്യ സംഗീതജ്ഞന്‍ വേലു ആശാന്‍, പാരാ അത്‌ലീറ്റ് ഹര്‍വീന്ദർ സിങ്, നാടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്ര്യസമര സേനാനി ലിബിയ ലോബോ സര്‍ദേശായി എന്നിവര്‍ക്കും പത്മശ്രീ പ്രഖ്യാപിച്ചിട്ടുണ്ട്.

ആകെ ഏഴു പേർക്കാണ് പത്മവിഭൂഷൺ. 19 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീയുമുണ്ട്. പത്മ പുരസ്കാര ജേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസം നേര്‍ന്നു. അസാധാരണ നേട്ടങ്ങൾ സ്വന്തമാക്കിയവരെ രാജ്യം അഭിമാനത്തോടെ ആദരിക്കുന്നുവെന്നും മോദി പറഞ്ഞു.


പത്മവിഭൂഷണ്‍ 

ഡി നാഗേശ്വര്‍ റെഡ്ഡി- മെഡിസിന്‍- തെലങ്കാന
ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹര്‍- ചണ്ഡീഗഢ്
കുമുദിനി രജനീകാന്ത് ലാഖിയ- ഗുജറാത്ത്
ലക്ഷ്മിനാരായണ സുബ്രഹ്മണ്യം - കര്‍ണാടക
എംടി വാസുദേവന്‍ നായര്‍ (മരണാനന്തര ബഹുമതി)
ഒസാമു സുസുക്കി-ജപ്പാന്‍ (മരണാനന്തര ബഹുമതി)
ശാരദ സിന്‍ഹ- ബിഹാര്‍

പത്മഭൂഷണ്‍


പിആര്‍ ശ്രീജേഷ്
ശോഭന
ഡോ.ജോസ് ചാക്കോ പെരിയപ്പുറം
അജിത്ത് 
തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ
പങ്കജ് ഉദാസ് (മരണാനന്തരം)
സുശീൽ കുമാർ മോദി (മരണാനന്തരം)
...............................

പത്മശ്രീ

ഐഎം വിജയൻ
കെ ഓമനക്കുട്ടിയമ്മ
ആര്‍ അശ്വിൻ
റിക്കി കേജ്
ഗുരുവായൂര്‍ ദൊരൈ
അര്‍ജിത് സിങ്

2 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡൽ, മരണാനന്തര ബഹുമതിയായി ജി വിജയൻകുട്ടിക്ക് ശൗര്യചക്ര

പത്മശ്രീ പുരസ്കാരം; ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു, വേലു ആശാനും നടോടി ഗായിക ബാട്ടുൽ ബീഗത്തിനും പത്മശ്രീ

YouTube video player