തടി കയറ്റുന്നതിനിടെ കേബിൾ പൊട്ടിയതിനെ ചൊല്ലി സംഘര്‍ഷം; കൊല്ലത്ത് മൂന്ന് പേർക്ക് വെട്ടേറ്റു

കൊല്ലം ചിതറയിൽ സംഘര്‍ഷത്തിനിടെ മൂന്നു പേര്‍ക്ക് വെട്ടേറ്റു. ചിതറ മാങ്കോട് ഇന്ന് രാത്രിയാണ് സംഭവം. മാങ്കോട് സ്വദേശി ദീപു,കിഴക്കുംഭാഗം സ്വദേശി ഷെഫീക്ക്,ബിജു  എന്നിവർക്കാണ് വെട്ടേറ്റത്.

Clash over cable breakage while loading timber; Three people were stabbed in Kollam

കൊല്ലം: കൊല്ലം ചിതറയിൽ സംഘര്‍ഷത്തിനിടെ മൂന്നു പേര്‍ക്ക് വെട്ടേറ്റു. ചിതറ മാങ്കോട് ഇന്ന് രാത്രിയാണ് സംഭവം. മാങ്കോട് സ്വദേശി ദീപു,കിഴക്കുംഭാഗം സ്വദേശി ഷെഫീക്ക്,ബിജു  എന്നിവർക്കാണ് വെട്ടേറ്റത്.മൂന്ന് പേരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തടി കയറ്റുന്ന ജോലിക്കിടെ കേബിൾ പൊട്ടിയതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കമുണ്ടായിരുന്നു.

വെട്ടേറ്റ മൂന്ന് പേരും തടി കയറ്റുന്ന ജോലിയിൽ ഏർപ്പെട്ടവരും തമ്മിലായിരുന്നു തർക്കം. ഇതിൻ്റെ തുടർച്ചയായി രാത്രി സംഘർഷമുണ്ടായെന്നാണ് വിവരം.രാത്രി മൂന്ന് പേരെയും വെട്ടേറ്റ് കിടക്കുന്ന നിലയിൽ നാട്ടുകാർ കാണുകയായിരുന്നു. ഇവരെ ആരാണ് വെട്ടിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആംബുലന്‍സ് എത്തിച്ച് വെട്ടേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

എം.ടിക്ക് രാജ്യത്തിന്‍റെ ആദരം, മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍, പിആര്‍ ശ്രീജേഷിനും ശോഭനക്കും പത്മഭൂഷണ്‍

 

Latest Videos
Follow Us:
Download App:
  • android
  • ios