
കോട്ടയം: മന്നത്ത് പദ്മനാഭനെ കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ വിമർശനവുമായി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത്. മന്നത്തിനെ അന്നും ഇന്നും വർഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടിയാണ് മന്നത്തിനെതിരായ പ്രചാരണത്തിനു പിന്നിലെന്നാണ് സുകുമാരൻ നായർ പറഞ്ഞത്. സി പി എമ്മിന് നേരെയാണ് സുകുമാരൻ നായർ ഒളിയമ്പെഴ്തത്. ദുഷ്പ്രചരണങ്ങളിൽ നായരും എൻ എസ് എസും തളരില്ലെന്നും ഏതറ്റം വരെ പോകാനും മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് ബാങ്കിന്‍റെ പേരിൽ സവർണ - അവർണ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്നത്ത് പദ്മനാഭൻ ജീവിച്ചിരുന്നതിനാൽ നായർ സമുദായം രക്ഷപ്പെട്ടെന്നും സുകുമാരൻ നായർ, മന്നം സമാധി യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. മന്നത്ത് പദ്മനാഭൻ വിമോചന സമരത്തിൽ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാനെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. 'അറിവിൽ ഊന്നിയ പരിഷ്കർത്താവ്' എന്ന പേരിൽ ഡോ കെ എസ് രവികുമാറിന്‍റെ ലേഖനം ദേശഭിമാനി പ്രസിദ്ധീകരിച്ചതിനെതിരായാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി വിമർശനം ഉന്നയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
സുകുമാരൻ നായർ പറഞ്ഞത്
മന്നത്തിനെ അന്നും ഇന്നും വർഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടിയാണ് മന്നത്തിനെതിരായ പ്രചാരണത്തിനു പിന്നിലെന്നാണ് സുകുമാരൻ നായർ പറഞ്ഞത്. സി പി എമ്മിന് നേരെയാണ് സുകുമാരൻ നായർ ഒളിയമ്പെഴ്തത്. ദുഷ്പ്രചരണങ്ങളിൽ നായരും എൻ എസ് എസും തളരില്ലെന്നും ഏതറ്റം വരെ പോകാനും മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് ബാങ്കിന്‍റെ പേരിൽ സവർണ - അവർണ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്നത്ത് പദ്മനാഭൻ ജീവിച്ചിരുന്നതിനാൽ നായർ സമുദായം രക്ഷപ്പെട്ടെന്നും സുകുമാരൻ നായർ, മന്നം സമാധി യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. മന്നത്ത് പദ്മനാഭൻ വിമോചന സമരത്തിൽ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാനെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. 'അറിവിൽ ഊന്നിയ പരിഷ്കർത്താവ്' എന്ന പേരിൽ ഡോ കെ എസ് രവികുമാറിന്‍റെ ലേഖനം ദേശഭിമാനി പ്രസിദ്ധീകരിച്ചതിനെതിരായാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി വിമർശനം ഉന്നയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam