'കുടിയൊഴിപ്പിക്കേണ്ടി വന്നാൽ വലിയ വില കൊടുക്കേണ്ടി വരും': ബഫര്‍സോണിൽ സര്‍ക്കാരിന് മുന്നറിയിപ്പുമായി എൻഎസ്എസ്

Published : Dec 21, 2022, 08:12 PM IST
'കുടിയൊഴിപ്പിക്കേണ്ടി വന്നാൽ വലിയ വില കൊടുക്കേണ്ടി വരും': ബഫര്‍സോണിൽ സര്‍ക്കാരിന് മുന്നറിയിപ്പുമായി എൻഎസ്എസ്

Synopsis

അതേസമയം ബഫർസോണിൽ വിവാദമായ ഉപഗ്രസർവ്വെ റിപ്പോർട്ട് മാറ്റി 2021 ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർസോൺ റിപ്പോർട്ട് അടിസ്ഥാന രേഖയാക്കാൻ സർക്കാർ തീരുമാനിച്ചു.

ചങ്ങനാശ്ശേരി: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി എൻഎസ്എസ്. ബഫര്‍ സോണിൻ്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വന്നാൽ സര്‍ക്കാര്‍ വലിയ വില നൽകേണ്ടി വരുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായ‍ര്‍ പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. ബഫര്‍സോണുമായി ബന്ധപ്പെട്ട പ്രശ്നം നിലനിൽക്കുന്ന എല്ലാ പഞ്ചായത്തുകളിലും വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതികൾ രൂപീകരിക്കണം. സുപ്രീംകോടതിയിൽ നിന്നുള്ള സമയം നീട്ടി കിട്ടാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ജി.സുകുമാരൻ നായ‍ര്‍ പറഞ്ഞു. ബഫര്‍ സോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം ബഫർസോണിൽ വിവാദമായ ഉപഗ്രസർവ്വെ റിപ്പോർട്ട് മാറ്റി 2021 ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർസോൺ റിപ്പോർട്ട് അടിസ്ഥാന രേഖയാക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് തന്നെ ഭൂപടം അടങ്ങിയ സീറോ ബഫർ സോൺ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് പരാതികൾ കേൾക്കും. അതേ സമയം ഉപഗ്രഹസർവ്വെ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകുമോ എന്നതിൽ സർക്കാർ വ്യക്തമായ മറുപടി നൽകുന്നില്ല. ഉപഗ്രഹ സര്‍വേയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കേൾക്കുമെന്നും ഫിൽഡ് സര്‍വേയിലൂടെ എല്ലാം പരിഹരിക്കുമെന്നും ഇന്ന് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി. 

വ്യാപക പരാതികളും പ്രതിഷേധങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് റിമോട്ട് സെൻസിംസ്ഗ് ആൻറ് എൻവിയോൺമെൻറ് സെൻറർ തയ്യാറാക്കിയ ഉപഗ്രഹ സർവ്വെ റിപ്പോർട്ടിന് പകരം 2021 ലെ സീറോ  ബഫർസോൺ റിപ്പോർട്ടിന് സർക്കാർ ഊന്നൽ നൽകുന്നത്. ജനവാസകേന്ദ്രങ്ങളെ പൂർണ്ണമായും ബഫർസോണിൽ നിന്നും ഒഴിവാക്കിയാണ് സർക്കാർ 2021 വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിനറെ ഉള്ളടക്കമാണ് സർക്കാറിൻറെ നയമെന്ന് അറിയിച്ച് പ്രതിഷേധം തണുപ്പിക്കാനാണ് ശ്രമം, ബഫർസോൺ മേഖലയെ കുറിച്ച് തയ്യാറാക്കിയ പ്രത്യേക ഭൂപടവും റിപ്പോർട്ടിൻറെ ഭാഗമാണ്. ഇത് പ്രസിദ്ധീകരിച്ച്  ബഫർസോണിൽ നിന്നും കൂടുതലെന്തെങ്കിലും ഒഴിവാക്കണമെങ്കിൽ അതും ചെയ്യാമെന്നാണ് സർകക്കാർ വാഗ്ദാനം. 

സീറോ ബഫർ റിപ്പോർട്ടിന് മുൻഗണന നൽകുമ്പോഴും സുപ്രീം കോടതി ആവശ്യപ്പെട്ട് ഉപഗ്രസർവ്വെ റിപ്പോർട്ടാണെന്നതിനാൽ സർക്കാറിന് അത് അങ്ങിനെ തള്ളിക്കളയാനാകില്ല. 68 ലക്ഷം രൂപ മുടക്കി തയ്യാറാക്കിയിട്ടും അപൂർണ്ണമെന്ന് സമ്മതിക്കേണ്ടി വന്ന റിപ്പോർട്ട് ബഫറിൽ സർക്കാൻറി ഉദാസീന നിലപാടിൻറെ തെളിവാണ്. ഉപഗ്രസർവ്വെ റിപ്പോർട്ട് കോടതിയിൽ നൽകുമോ ഇല്ലയോ എന്നതിൽ ഇപ്പോഴും വ്യക്തമായ വിശദീകരണമില്ല.  ഉപഗ്ര സർവവ്വെ റിപ്പോർട്ടിലും സീറോ ബഫർ റിപ്പോർട്ടിലുമുള്ള പരാതികൾ സ്വീകരിക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്. പരാതികളിൽ അതിവഗം ഫീൽഡ് സെർവവ്വെ നടത്തും.  ഉദ്യോഗസ്ഥരുടെ പരിശീലനം തീരുന്ന മുറക്ക് സർ്വവെ തുടങ്ങാനാണ് ഇന്ന് ധന-റവന്യു-വനം മന്ത്രിമാർ വിളിച്ച് പഞ്ചായത്ത് ഭാരവാഹികളുടെ യോഗത്തിലെ തീരുമാനം. ഈ ഫീൽഡ് സർവ്വെ റിപ്പോർട്ട് കൂടി  സുപ്രീം കോടതിയിൽ നൽകാനാണ് സർക്കാർ ശ്രമം.  

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്