തിരുവനന്തപുരം സ്വദേശിനിയായ പതിനാലുകാരിയെ നഗ്നവീഡിയോ വച്ച് ഭീഷണിപ്പെടുത്തിയ ഒഡീഷ സ്വദേശി അറസ്റ്റിൽ

Published : Jun 06, 2022, 05:41 PM ISTUpdated : Jun 06, 2022, 05:57 PM IST
തിരുവനന്തപുരം സ്വദേശിനിയായ പതിനാലുകാരിയെ നഗ്നവീഡിയോ വച്ച് ഭീഷണിപ്പെടുത്തിയ ഒഡീഷ സ്വദേശി അറസ്റ്റിൽ

Synopsis

വീഡികോള്‍ വഴിയുള്ള പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ പ്രതി കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്താൻ ആരംഭിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

തിരുവനന്തപുരം: ഓണ്‍ ലൈൻ ഗെയിം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നചിത്രങ്ങള്‍ കാണിച്ച ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഒഡീഷ സ്വദേശിയായ സുബ്രാംശു ശേഖർ നാഥിനെയാണ് തിരുവനന്തപുരം സൈബർ റൂറൽ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയുമായി ഓണ്‍ലൈൻ ഗെയിമിലൂടെ പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തു. വീഡികോള്‍ വഴിയുള്ള പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ പ്രതി കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്താൻ ആരംഭിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഒഡീഷയിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ പോക്സോ ചുമത്തി റിമാൻഡ് ചെയ്തു.

സഹോദരിമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവം: മുസ്ലീംലീഗ് നേതാവ് അറസ്റ്റിൽ 

മലപ്പുറം: പാണമ്പ്രയില്‍ നടുറോഡില്‍ മര്‍ദനത്തിനിരയായ സഹോദരിമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. മുസ്ലിംലീഗിന്റെ മുനിസിപ്പല്‍ കമ്മിറ്റി ട്രഷറര്‍ റഫീഖ് പാറക്കല്‍ ആണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ മാസം 16നാണ് പാണമ്പ്രയില്‍ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് സഹോദരികളെ ഇബ്രാഹം ഷബീര്‍ എന്നയാള്‍ ക്രൂരമായി മര്‍ദിച്ചത്. ദേശീയ പാതയില്‍വെച്ച് ജനക്കൂട്ടത്തിനിടയില്‍ യുവാവ് അഞ്ച് തവണയാണ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷെബീറിനെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുക്കുയും ചെയ്തു.

പിടിയിലായ മുസ്ലിം ലീഗ് നേതാവ് ഈ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു. പരപ്പനങ്ങാടി പൊലീസിലാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. സൈബര്‍ അറ്റാക്കുമായി ബന്ധപ്പെട്ട് ഇവരുടെ മൊഴിയും വരും ദിവസങ്ങളില്‍ പൊലീസ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു

തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ യാത്രക്കാരുടെ ആക്രമണം

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് ജീവനക്കാർക്ക് നേരെ യാത്രക്കാരുടെ ആക്രമണം. ചെങ്കോട്ടുകോണത്തും വെടിവെച്ചാൻ കോവിലുമാണ് മദ്യപിച്ചെത്തിയവരുടെ ആക്രമണമുണ്ടായത്. ഇടിക്കട്ട കൊണ്ടുള്ള ആക്രണത്തിൽ കണ്ടക്ടർ സുനിൽകുമാറിന്റെ മൂക്കിൻ്റെ പാലം തകർന്നു. രണ്ടാമത്തെ ബസ്സിലെ കണ്ടക്ടറുടെ കണ്ണിലും പരിക്കേറ്റു.

ഇന്നലെ രാത്രി ഒൻപതേമുക്കാലിനാണ് പൊത്തൻകോട് നിന്നും കിഴക്കേക്കോട്ടയിലേക്ക് വരികയായിരുന്ന ബസ്സിലെ കണ്ടക്ടർ സുനിൽകുമാറിന് നേരെ ആക്രമണമുണ്ടായത്. ചെങ്കോട്ട് കോണത്ത് വച്ച് ബസ്സിൽ കയറിയ യാത്രക്കാരൻ ഡോർ അടയ്ക്കാതെ പുറത്തു നിൽക്കുന്നവരോട് സംസാരിച്ചുകൊണ്ടിരുന്നത് കണ്ടക്ടർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ബസ് എടുത്തിന് പിന്നാലെ പിൻതുടർന്നെത്തിയ സംഘം ബസ് തടഞ്ഞ് അകത്ത് കയറി കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. ഇടിക്കട്ടകൊണ്ടുള്ള ഇടിയേറ്റ കണ്ടക്ടറുടെ മൂക്കിന്റെ പാലം തകർന്നു. മുഖത്ത് രണ്ടിടത്തായി തുന്നിക്കെട്ടേണ്ടി വന്നു. സംഭവത്തിൽ ശ്രീകാര്യം പൊലീസ് അന്വേഷണം തുടങ്ങി. 

നാഗർകോവിലിൽ നിന്ന്  തിരുവനന്തപുരത്തേക്ക് വരികായിരുന്ന ബസ്സിൽ ആക്രമണമുണ്ടയാത് ഒൻപതേകാലിനാണ്. വെടിവെച്ചാം കോവിൽ ഭാഗത്ത് നിന്ന് കയറിയ യാത്രക്കാരൻ ബസ്സിൽ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റി എന്ന് ആരോപിച്ചാണ് അസംഭ്യം പറച്ചിലും ആക്രണവും നടത്തിയത്. കണ്ടക്ടർ ബിജുവിനെ മർദ്ദിക്കുകയും ടിക്കറ്റ് മിഷീനും ക്യാഷ്ബാഗും തട്ടിയെടുത്ത് വലിച്ചെറിയുകയും ചെയ്തു. ഇയാളെ പിടികൂടി പട്രോളിങ് സംഘത്തെ ഏൽപിച്ചു. സംഭവത്തിൽ  നേമം പൊലീസ് അന്വേഷണം തുടങ്ങി. 

PREV
Read more Articles on
click me!

Recommended Stories

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു