വയോധികയുടെ മൃതദേഹം വീടിനകത്ത് ശുചിമുറിയിൽ; തീകൊളുത്തി മരിച്ചതെന്ന് സംശയം

Published : Aug 25, 2021, 09:34 PM ISTUpdated : Aug 26, 2021, 03:57 PM IST
വയോധികയുടെ മൃതദേഹം വീടിനകത്ത് ശുചിമുറിയിൽ; തീകൊളുത്തി മരിച്ചതെന്ന് സംശയം

Synopsis

വീടിനകത്ത് തീകൊളുത്തി മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വീടിനകത്ത് കിടപ്പുമുറിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്

കണ്ണൂർ: വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് കോട്ടയം പഞ്ചായത്തിലെ പൈക്കാട് ശോഭനാ നിവാസിൽ ഒകെ അംബുജാക്ഷി (82) ആണ് മരിച്ചത്. വീടിനകത്ത് തീകൊളുത്തി മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വീടിനകത്ത് കിടപ്പുമുറിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയുടെ മകൾക്കും ഭർത്താവിനുമൊപ്പമാണ് അംബുജാക്ഷി താമസിച്ചിരുന്നത്. ഇന്ന് വൈകുന്നേരം അംബുജാക്ഷിയെ ചായകുടിക്കാനായി വീട്ടുകാർ വിളിച്ചെങ്കിലും കാണാതിരുന്നതോടെ മുറി തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹം കണ്ടത്. കതിരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക്ക് സംഘം സ്ഥലത്ത് പരിശോധന നടത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം