ഓണം മെഗാ ട്രേഡ് ഫെയർ ഓഗസ്റ്റ് 25 വരെ; സപ്ലൈകോയെ സ്വയം പര്യാപ്തമാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

Published : Aug 10, 2026, 06:16 PM IST
v d satheesan supplyco

Synopsis

സപ്ലൈകോയെ സ്വയംപര്യാപ്തമായ സ്ഥാപനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കലൂരിൽ സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം തടയുന്നതിനായി 13 ഇന സബ്സിഡി ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാക്കിയതായും സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചതായും സർക്കാർ അറിയിച്ചു.

കൊച്ചി: സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്ന സ്വയംപര്യാപ്തമായ സ്ഥാപനമായി സപ്ലൈകോയെ മാറ്റുക എന്നത് സർക്കാരിന്‍റെ മുൻഗണനകളിലൊന്നാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം കലൂർ സ്റ്റേഡിയം ഹെലിപ്പാഡ് ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിപണിയിടപെടലും വിലക്കയറ്റം തടയലും സർക്കാരിന്‍റെ മുൻഗണനയിൽ പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിമൂന്നിന സബ്സിഡി ഉത്പന്നങ്ങളും മറ്റ് അവശ്യ സാധനങ്ങളും ഫെയറിൽ ഉറപ്പാക്കിയിട്ടുണ്ട്.

വിപണിയിലിടപെട്ട് വിലക്കയറ്റം തടയുന്നതിന് സപ്ലൈകോയെ കൂടുതൽ സജ്ജമാക്കുന്നതിന്‍റെ ഭാഗമായി, വിളവെടുപ്പു കാലത്ത് ഉത്പന്നങ്ങൾ വാങ്ങി സംഭരിക്കുന്നതിനുള്ള സംവിധാനം ഒരുക്കാനും പദ്ധതിയുണ്ട്.13 ഇന സബ്ഡിഡി ഉത്പന്നങ്ങളിൽ അഞ്ച് എണ്ണമെങ്കിലും ഇങ്ങനെ സംഭരിക്കാൻ ഉദ്ദേശിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുക എന്ന നയം സർക്കാരിനില്ല. പൊതുമേഖലാസ്ഥാപനങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷൻ ആയിരുന്നു.

ഓണക്കാലത്ത് വിപണിയിടപെടലിനായി സർക്കാർ നല്കിയ 253 കോടി രൂപ നല്കിയെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് മിതമായ വിലയിൽ ഉത്പന്നങ്ങൾ നലകുന്നതിനു പുറമെ മികച്ച ഒരു ഷോപിംഗ് അനുഭവം കൂടി ഉപഭോക്താവിന് നൽകുന്നതാണ് സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ എന്ന് അദ്ദേഹം പറഞ്ഞു . കോഴിക്കോട്, തിരുവനന്തപുരം , എറണാകുളം ജില്ലകളിലാണ് മെഗാ ട്രേഡ് ഫെയർ സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ ജില്ലാ ഫെയറുകളും നിയോജകമണ്ഡലങ്ങളിൽ പ്രത്യേക ഫെയറുകളും ഉണ്ട്. വരുംവർഷങ്ങളിൽ മെഗാ ട്രേഡ് ഫെയറുകൾ മറ്റു ജില്ലകളിൽ കൂടി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

ഓണത്തോട് അനുബന്ധിച്ച് നൽകുന്ന എ എ വൈ കാർഡുടമകൾക്ക് നൽകുന്ന സൗജന്യ കിറ്റിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നിർവഹിച്ചു. പഞ്ചസാര, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, വൻപയർ, കടല തുടങ്ങി തുണിസഞ്ചിയടക്കം 16 ഇന കിറ്റാണ് ആറു ലക്ഷത്തോളം എ എ വൈ കാർഡ് ഉടമകൾക്ക് സപ്ലൈകോ സൗജന്യമായി നൽകുന്നത്. ഹൈബി ഈഡൻ എംപി, മേയർ മിനിമോൾ വികെ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. എംഎൽഎമാരായ ഉമാ തോമസ്, അൻവർ സാദത്ത്, ടി ജെ വിനോദ്, ടോണി ചമ്മണി, മനോജ് മൂത്തേടൻ, നഗരസഭ ഡെപ്യൂട്ടി മേയർ വി ആർ സുധീർ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി എം, വി കെ സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി കെ സി റസാഖ്, മുൻ എംപി പിസി തോമസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ , സപ്ലൈകോ ജനറൽ മാനേജർ ബിജു എം യു തുടങ്ങിയവർ സംസാരിച്ചു.

സ്വകാര്യ -സർക്കാർ സെക്ടറുകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ കൂടി ഉൾപ്പെടുത്തിയാണ് ഓണം മെഗാ ട്രേഡ്ഫെയർ സംഘടിപ്പിക്കുന്നത്. ജർമ്മൻ ഹാങ്കർ സ്ട്രക്ചറിൽ, എയർകണ്ടീഷൻഡ് സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 4000 സ്ക്വയർ ഫീറ്റിലുള്ള സപ്ലൈകോ സ്റ്റാളിനു പുറമേ, മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്‍വെയറുകൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽസ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളാണ് മൂന്നു മെഗാ ട്രേഡ് ഫെയറുകളിലുമായി ഒരുക്കുക . വി കെ സി, ക്രേസ് ബിസ്ക്കറ്റ്, സാൻറാ മോണിക്ക, മാതൃഭൂമി ബുക്സ്, ഖാദി ഗ്രാമ വ്യവസായ ബോർഡ് , മിൽമ ഹോർട്ടികോർപ് തുടങ്ങി 22 പ്രത്യേക സ്റ്റാളുകളും സപ്ലൈകോയുടെ വില്പനശാലയ്ക്ക് പുറമേ കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് 9 വരെ ആയിരിക്കും മെഗാ ട്രേഡ് ഫെയറുകൾ പ്രവർത്തിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുപിഐ ഉപയോക്താക്കളെ തുലയ്ക്കാനാണ് 'തോല' എന്ന് ജോൺ ബ്രിട്ടാസ്; 'കച്ചവടക്കാർക്ക് വരുന്ന അധികഭാരം ഉപഭോക്താക്കളിലേക്ക് എത്തും'
ദുരിതാശ്വാസത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ ചുമത്തിയ സംഭവം; എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു