ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

Published : Aug 19, 2026, 12:36 PM IST
kochi metro

Synopsis

ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൊച്ചി മെട്രോ അധിക സർവീസുകൾ പ്രഖ്യാപിച്ചു.

കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ് നടത്തുമെന്ന് കൊച്ചി മെട്രോ. ഓഗസ്റ്റ് 22, 24, 25 തീയതികളിലാണ് അധിക സർവ്വീസ്. ഉച്ച കഴിഞ്ഞ് 3 മണി മുതൽ തിരക്കുള്ള സമയങ്ങളിൽ 6 മിനുട്ട് 45 സെക്കൻഡ് ഇടവേളയിൽ നാല് അധിക സർവീസുകൾ നടത്തും.

ഓഗസ്റ്റ് 23 ഞായറാഴ്ച്ച രണ്ട് ട്രെയിനുകൾ കൂടുലായി സർവീസ് നടത്തും. ഉച്ച കഴിഞ്ഞ് 2.30 മുതൽ 7 മിനുട്ട് 13 സെക്കൻഡ് ഇടവേളയിൽ 8 അധിക ട്രിപ്പുകളാണ് ഞായറാഴ്ച ഉണ്ടാകുക. ഈ ദിവസങ്ങളിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ഒരു ട്രെയിൻ കൂടി സജ്ജമായിരിക്കുമെന്നും കെ എം ആർ എൽ അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെഹ്റു ട്രോഫി ജലമേള; പോസ്റ്ററിൽ കൊടിക്കുന്നിലിന്റെ ചിത്രവും ഉൾപ്പെടുത്തി പുതിയ പോസ്റ്റർ, ചടങ്ങിൽ പങ്കെടുക്കുമെന്ന് കൊടിക്കുന്നിൽ
ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ കടുത്ത അതൃപ്തിയുമായി ആരോഗ്യമന്ത്രി; റിപ്പോർട്ടിൽ ക്രമക്കേട് നടത്തിയവരെ വെള്ളപൂശുന്നുവെന്ന് വിലയിരുത്തൽ